IPL 2022 : റിതുരാജ് നയിച്ചു, റായുഡു പിന്തുണ നല്‍കി; ഗുജറാത്തിനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍
പൂനെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്ക് റിതുരാജ് ഗെയ്കവാദിന്റെ (73) അര്‍ധ സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 46 റണ്‍സെടുത്ത അമ്പാട്ടി റായുഡുവും അവസരത്തിനൊത്ത് ഉയര്‍ന്നു. അല്‍സാരി ജോസഫ് ഗുജറാത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
മുംബൈ: ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ (CSK) മത്സരത്തില്‍ ചെന്നൈ ഗുജറാത്ത് ടൈറ്റന്‍സിന് 170 റണ്‍സ് വിജയലക്ഷ്യം. പൂനെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്ക് റിതുരാജ് ഗെയ്കവാദിന്റെ (73) അര്‍ധ സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 46 റണ്‍സെടുത്ത അമ്പാട്ടി റായുഡുവും അവസരത്തിനൊത്ത് ഉയര്‍ന്നു. അല്‍സാരി ജോസഫ് ഗുജറാത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു ചെന്നൈയ്ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സ് മാത്രമുള്ളപ്പോള്‍ റോബിന്‍ ഉത്തപ്പ (3), മൊയീന്‍ അലി (1) എന്നിവരെ ചെന്നൈയ്ക്ക് നഷ്ടമായി. എന്നാല്‍ ഒരറ്റത്ത് ഗെയ്കവാദ് പിടിച്ചുനിന്നതോടെ റണ്‍സൊഴുകി. റായുഡു പിന്തുണയും നല്‍കി. ഇരുവരും 92 റണ്‍സാണ് കൂട്ടിചേര്‍ത്തത്. റായുഡുവിനെ വിജയ് ശങ്കറിന്റെ കൈകളിലെത്തിച്ച് അല്‍സാരി ഗുജറാത്തിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഇതിനിടെ റിതുരാജ് യഷ് ദയാലിന് ക്യാച്ച് നല്‍കി. അഞ്ച് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു ഗെയ്കവാദിന്റെ ഇന്നിംഗ്‌സ്.
അവസാനങ്ങളില്‍ ശിവം ദുബെ (17 പന്തില്‍ 19), രവീന്ദ്ര ജഡേജ (12 പന്തില്‍ 22) എന്നിവരുടെ ഇന്നിംഗ്‌സാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മുഹമ്മദ് ഷമി, യഷ് ദയാല്‍ ഒരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ (Rashid Khan) ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ റാഷിദ് ഖാനാണ് ഇന്ന് ഗുജറാത്തിനെ നയിക്കുന്നത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. മാത്യു വെയ്ഡിന് പകരം വൃദ്ധിമാന്‍ സാഹ ടീമിലെത്തി. ഹാര്‍ദിക്കിന് പകരം അല്‍സാരി ജോസഫും ടീമിലിടം പിടിച്ചു. ചെന്നൈ മാറ്റമൊന്നും വരുത്തിയിട്ടില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഗുജറാത്ത്. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. അഞ്ച് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ചെന്നൈ ഒമ്പതാമതാണ്.
ഗുജറാത്ത് ടൈറ്റന്‍സ്: മാത്യൂ വെയ്ഡ്, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: റോബിന്‍ ഉത്തപ്പ, റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, മഹീഷ് തീക്ഷണ, മുകേഷ് ചൗധരി.