കോലിയേയും രോഹിത്തിനേയും ഫോമിലാക്കാന്‍ ഒരു വഴിയുണ്ട്; നിര്‍ദേശിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ

ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യക്ക് ഇരുവരുടേയും ഫോം നിര്‍ണായകമാണ്.

former pakistan cricketer on rohit and kohli form in test cricket

മുംബൈ: മോശം ഫോമിലൂടെയാണ് ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും കടന്നുപോകുന്നത്. ന്യൂസിലന്‍ഡിനെതിരെ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യക്ക് ഇരുവരുടേയും ഫോം നിര്‍ണായകമാണ്. രോഹിത് അവസാനം നടന്ന അഞ്ച് ടെസ്റ്റില്‍ നിന്ന് 13.30 ശരാശരിയില്‍ ഒരു അര്‍ദ്ധ സെഞ്ച്വറി സഹിതം 133 റണ്‍സ് മാത്രമാണ് നേടിയത്. കോലിക്കാവട്ടെ 21.33 ശരാശരിയില്‍ ഒരു അര്‍ധസെഞ്ചുറിയോടെ 192 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. പിന്നാലെ ടീമില്‍ അവരുടെ സ്ഥാനത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. ഓസ്ട്രേലിയയില്‍ കൂടി ഫോമിലാവാന്‍ സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോവും.

ഇരുവരേയും ഫോമിലെത്തിക്കാനുള്ള വഴി നിര്‍ദേശിക്കുകയാണിപ്പോള്‍ മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇരുവരുടേയും സ്ഥാനം മാറ്റണമെന്നാണ് അദ്ദേഹം പറയുന്നത്. കനേരിയ വിശദീകരിക്കുന്നതിങ്ങനെ... ''ടെസ്റ്റില്‍ രോഹിത്തിന് ഓപ്പണറായി കളിക്കുമ്പോള്‍ ഒട്ടും ആത്മവിശ്വാസമുള്ളതായി തോന്നിയിട്ടില്ല. അദ്ദേഹത്തെ മൂന്നാം നമ്പറില്‍ കളിപ്പിക്കൂ. സമീപകാല പരമ്പരയില്‍ ടിം സൗത്തി രോഹിത്തിനെ രണ്ട് തവണ പുറത്താക്കി. ഓസ്ട്രേലിയയില്‍ പന്ത് കൂടുതല്‍ സ്വിങ് ചെയ്യും. അതുകൊണ്ട് എങ്ങനെ കളിക്കുമെന്ന് കണ്ടറിയമം.'' കനേരിയ പറഞ്ഞു.

ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ഇമാനെ ഖലീഫ് സ്ത്രീയല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്! പ്രതികരിച്ച് ഹര്‍ഭജന്‍

കനേരിയ തുടര്‍ന്നു... '''ഓപ്പണര്‍മാരായി യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും കളിക്കും. രോഹിത് വണ്‍ ഡൗണും, വിരാട് ടു ഡൗണും ആയിരിക്കണം കളിക്കേണ്ടത്. അവര്‍ അത് കൈകാര്യം ചെയ്യണം. അശ്വിനും ജഡേജയും ഉള്ളതിനാല്‍ ഗംഭീറിന് നീണ്ട ഇന്ത്യക്ക് നീണ്ട ബാറ്റിംഗ് നിരയയുണ്ട്. അതെല്ലാം ഇന്ത്യന്‍ ടീം കണക്കിലെടുക്കണം.'' കനേരിയ കൂട്ടിചേര്‍ത്തു.

ഓസ്ട്രേലിയയ്ക്കെതിരെ കോലിക്ക് അസാധാരണ റെക്കോര്‍ഡുണ്ട്. അവര്‍ക്കെതിരെ 25 ടെസ്റ്റുകളില്‍ നിന്ന് എട്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 47.48 ശരാശരിയില്‍ 2042 റണ്‍സ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ അവരുടെ ഗ്രൗണ്ടില്‍ കോലി ഗംഭീര പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അവിടെ കളിച്ച 13 ടെസ്റ്റുകളില്‍ നിന്ന് 54.08 ശരാശരിയില്‍ 1352 റണ്‍സാണ് കോലി നേടിയത്. ആറ് സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടും. കോലിയുടെ നേതൃത്വത്തില്‍, 2018-19 പര്യടനത്തില്‍ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ ടീമായി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios