Asianet News MalayalamAsianet News Malayalam

ലിവര്‍പൂളിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞതിന് ശേഷം പുതിയ ചുമതലയേറ്റെടുത്ത് ക്ലോപ്പ്

ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ രണ്ടുതവണ ബുണ്ടസ് ലീഗ ചാമ്പ്യന്‍മാരാക്കിയ മികവുമായാണ് 57കാരനായ ക്ലോപ്പ് ആല്‍ഫില്‍ഡില്‍ എത്തിയത്.

former liverpool boss klopp takes new responsibility
Author
First Published Oct 9, 2024, 4:57 PM IST | Last Updated Oct 9, 2024, 5:16 PM IST

മ്യൂണിച്ച്: പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന്റെ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആദ്യ ചുമതല ഏറ്റെടുത്ത് ജര്‍മ്മന്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ്. റെഡ് ബുള്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ ഫുട്‌ബോള്‍ മേധാവി ആയാണ് ക്ലോപ് ചുമതലയേറ്റെടുത്തത്. ബുണ്ടസ് ലീഗ ക്ലബ് ആര്‍ ബി ലൈപ്‌സിഷ് ഉള്‍പ്പടെ നിരവധി ക്ലബുകളുടെ ഉടമസ്ഥരാണ് റെഡ്ബുള്‍ ഗ്രൂപ്പ്. ജനുവരി ഒന്നിനാണ് ക്ലോപ് ഔദ്യോഗികമായി ചുമതലയേല്‍ക്കുക. 2015 ഒക്ടോബറില്‍ ലിവര്‍പൂളിന്റെ പരിശീലകനായ ക്ലോപ്പ് ടീമിനെ ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും ക്ലബ് ലോകകപ്പിലും എഫ് എ കപ്പിലും ലീഗ് കപ്പിലും സൂപ്പര്‍ കപ്പിലും കമ്യൂണിറ്റി ഷീല്‍ഡിലും ചാമ്പ്യന്‍മാരാക്കി. 

ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ രണ്ടുതവണ ബുണ്ടസ് ലീഗ ചാമ്പ്യന്‍മാരാക്കിയ മികവുമായാണ് 57കാരനായ ക്ലോപ്പ് ആല്‍ഫില്‍ഡില്‍ എത്തിയത്. ജനുവരിയില്‍ ചുമതല ഏറ്റെടുക്കുന്ന ക്ലോപ്പ് ജര്‍മ്മനി, അമേരിക്ക, ബ്രസീല്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ റെഡ്ബുള്‍ ക്ലബുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുമെന്ന് കമ്പനി വ്യക്തമാക്കി. റെഡ്ബുള്‍ ക്ലബുകളിലെ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം വിവിധ ടീമുകളിലേക്കുള്ള സ്‌കൌട്ടിംഗിന്റെ മേല്‍നോട്ടവും നിര്‍വഹിക്കും. 

മുഹമ്മദ് ഷമിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളും! താരത്തിന്‍റെ പരിക്കിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്

വ്യത്യസ്തമായൊരു ചുമതലയാണ് ഏറ്റെടുക്കുന്നതെന്നും പുതിയ വെല്ലുവിളികള്‍ തന്നെ പ്രചോദിപ്പിക്കുന്നുണ്ടെന്നും റെഡ്ബുള്ളുമായി കരാറില്‍ എത്തിയശേഷം ക്ലോപ്പ് പറഞ്ഞു. ജര്‍മ്മന്‍ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുക്കുമ്പോള്‍ റെഡ്ബുള്ളുമായുള്ള കരാര്‍ അവസാനിപ്പിക്കാമെന്ന ഉപാധിയിലാണ് ക്ലോപ്പ് പുതിയ ജോലി ഏറ്റെടുത്തിരിക്കുന്നതെന്നാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios