കണ്ടാൽ വലിച്ചെറിഞ്ഞ ചിപ്‍സ് പാക്കറ്റ്, വാലറ്റിന്റെ വില ഊഹിക്കാമോ? ആയിരമോ പതിനായിരമോ അല്ല, പിന്നെ?
കാണാൻ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു സാധാരണ വാലറ്റിനുണ്ടാകുന്ന എല്ലാ ഫീച്ചറും ഈ ചിപ്സ് പാക്കറ്റ് വാലറ്റിനും ഉണ്ട്. വിവിധ അറകളും കാർഡ് സ്ലോട്ടുകളും എല്ലാം അതിൽ പെടുന്നു.
എപ്പോഴും തങ്ങളുടെ ഉത്പ്പന്നങ്ങൾ കൊണ്ട് ആളുകളെ ഞെട്ടിക്കാറുണ്ട് ബലെൻസിയാഗ. വിചിത്രമായ ഡിസൈനും അതിന്റെ വിലയും തന്നെയാണ് ആളുകളെ ഞെട്ടിക്കാൻ കാരണമായിത്തീരാറ്. മാലിന്യസഞ്ചി പോലെയുള്ള ബാഗ്, ടേപ്പിനോട് സാദൃശ്യമുള്ള ബ്രേസ്‍ലെറ്റ് ഒക്കെ അതിൽ പെടും. ഇപ്പോഴിതാ ചിപ്സ് പാക്കറ്റിനോട് സാദൃശ്യമുള്ള ഒരു വാലറ്റ് വൈറലായി മാറുകയാണ്.
ബലെൻസിയാഗയുടെയല്ലേ പ്രൊഡക്ട്, അപ്പോൾ പിന്നെ കാശും അതുപോലെയുണ്ടാകുമല്ലോ അല്ലേ? എന്തായാലും, 1,800 ഡോളർ (1,51,133 രൂപ) ആണ് ഈ വാലറ്റിന്റെ വില. ശരിക്കും ചിപ്സിന്റെ പാക്കറ്റ് പോലെ തോന്നിക്കുന്നതിന് വേണ്ടി അതിനുള്ള മടക്കുകൾ പോലും ഈ വാലറ്റിലും കാണാം. ഉപയോഗിച്ച് കഴിഞ്ഞ് വലിച്ചെറിയുമ്പോൾ ഒരു ചിപ്സ് പാക്കറ്റ് എങ്ങനെ ഇരിക്കുമോ അത് പോലെയാണ് ഈ വാലറ്റുമിരിക്കുന്നത്.
ബ്രാൻഡിൻ്റെ വരാനിരിക്കുന്ന സമ്മർ 2025 ശേഖരത്തിൻ്റെ ഭാഗമാണത്രെ ഈ വാലറ്റ്. ഇത് ബൈഫോൾഡ്, ട്രൈഫോൾഡ് ഓപ്ഷനുകളിൽ വരുന്നുണ്ട്. കറുപ്പ്, മഞ്ഞ, പച്ച നിറങ്ങളിൽ ലഭ്യമാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
കാണാൻ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു സാധാരണ വാലറ്റിനുണ്ടാകുന്ന എല്ലാ ഫീച്ചറും ഈ ചിപ്സ് പാക്കറ്റ് വാലറ്റിനും ഉണ്ട്. വിവിധ അറകളും കാർഡ് സ്ലോട്ടുകളും എല്ലാം അതിൽ പെടുന്നു.
ഇതിന് മുമ്പ് തന്നെ ഇതുപോലെയുള്ള അനേകം പ്രൊഡക്ടുകൾ ബലെൻസിയാഗ ഇറക്കിയിട്ടുണ്ട്., അതിലൊന്നാണ് ടേപ്പ് പോലെയുള്ള ബ്രേസ്‍ലെറ്റ്. ശരിക്കും ടേപ്പ് പോലെ തന്നെയിരിക്കുന്ന ഈ ബ്ലേസ്‍ലെറ്റിന്റെ വില മൂന്ന് ലക്ഷം രൂപയാണത്രെ. അതുപോലെ, ഷൂ ലേസിന്റെ ആകൃതിയിലുള്ള കമ്മലുകളും ബലെൻസിയാഗ പുറത്തിറക്കിയിരുന്നു. കണ്ടാൽ ശരിക്കും ഷൂലേസ് പോലെയിരിക്കുന്ന ആ കമ്മലുകളുടെ വില 20,000 രൂപയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം