'എല്ലാ ടീമുകളും ഒന്നു കരുതിയിരുന്നോ!'; ദ്രാവിഡ് പരിശീലകനാകുന്നതിനെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍
ടി20 ലോകകപ്പിന് (T20 World Cup) ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് (Ravi Shastri) പകരമാണ് ദ്രാവിഡ് പരിശീലകസ്ഥാനം ഏറ്റെടുക്കുക. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
ലണ്ടന്‍: മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ (BCCI) പ്രധാന പരിശീലകനാവുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് അല്‍പസമയം മുമ്പാണ്. ടി20 ലോകകപ്പിന് (T20 World Cup) ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് (Ravi Shastri) പകരമാണ് ദ്രാവിഡ് പരിശീലകസ്ഥാനം ഏറ്റെടുക്കുക. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ എന്നും ടൈംസ് ഓഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ, പരിശീലക സ്ഥാനത്തിരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് വ്യക്തിയാണ് ദ്രാവിഡ്. ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെതിരെ (New Zealand) നടക്കുന്ന പരമ്പരയില്‍ താല്‍കാലിക പരിശീലകനാകാമെന്ന് ദ്രാവിഡ് സമ്മതം മൂളിയിരുന്നു. നാഷണല്‍ ക്രിക്കറ്റ്് അക്കാദമിയുടെ തലവനായി തുടരാമെന്നും അദ്ദേഹം ബിസിസിഐ അറിയിച്ചു. എന്നാല്‍ മറ്റൊരാളെ കിട്ടാതെ വന്നപ്പോള്‍ ബിസിസിഐ വീണ്ടും ദ്രാവിഡിലേക്കെത്തി. ഉറ്റസുഹൃത്തും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി (BCCI) അദ്ദേഹവുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഗാംഗുലിയുടെ ആവശ്യം ദ്രാവിഡ് അംഗീകരിക്കുകയും ചെയ്തു.
ഐപിഎല്‍ 2021: സച്ചിനും കോലിക്കും ശേഷം ഹര്‍ഷല്‍; അപൂര്‍വ റെക്കോഡ്
വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ദ്രാവിഡിനുള്ള അഭിനന്ദന സന്ദേശങ്ങളും വരുന്നുണ്ട്. മുന്‍ ഇംഗ്ലണ്ട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ മറ്റു ടീമുകള്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ് ഇതിനെ കാണുന്നത്. അദ്ദേഹം പറയുന്നതിങ്ങനെ... ''ദ്രാവിഡ് ഇന്ത്യയുടെ പ്രധാന പരിശീലകനാകുമെന്ന് വാര്‍ത്തകള്‍ വരുന്നു. കേള്‍ക്കുന്നത് ശരിയാണെങ്കില്‍ മറ്റുള്ള ടീമുകള്‍ ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും.'' വോണ്‍ ട്വിറ്ററില്‍ കുറിച്ചിട്ടു.
മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍ ദ്രാവിഡിന് ആശംസയുമായെത്തി. ''ദ്രാവിഡ് ഇന്ത്യന്‍ പരിശീകനാവാന്‍ പോകുന്നുവെന്നുള്ള നല്ല വാര്‍ത്തകളാണ് കേള്‍ക്കുന്നത്.'' മുനാഫ് വ്യക്തമാക്കി.
ബൗളര്‍മാരൊക്കെ എത്രയോ ഭേദം! ശരാശരി 7.73; നാണക്കേടിന്റെ പടുകുഴിയില്‍ പുരാന്‍, കൂട്ടിന് മോര്‍ഗന്‍
ആദ്യമായിട്ടല്ല ദ്രാവിഡ് ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ പരിശീലകനാകുന്നത്. ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡായിരുന്നു ഇന്ത്യയുടെ പരിശീലകന്‍. ശാസ്ത്രി ഇന്ത്യയുടെ പ്രധാന ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തില്‍ ആയിരുന്നപ്പോഴാണ് ദ്രാവിഡിന് അവസരം വന്നത്.