Asianet News MalayalamAsianet News Malayalam

രോഹിത്തും കോലിയുമെല്ലാം വിരമിക്കണമെന്ന് പറഞ്ഞവരൊക്കെ ഇപ്പോൾ എവിടെ?, തോല്‍വിയിൽ യുവനിരയെ പൊരിച്ച് ആരാധകര്‍

ടി20 ലോകകപ്പിന് പിന്നാലെ നടക്കുന്ന പരമ്പരയില്‍ ലോകകപ്പ് ടീമില്‍ കളിച്ച എല്ലാ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്.

Fans slams Young Indian Team after Shocking Loss vs Zimbabwe
Author
First Published Jul 6, 2024, 10:54 PM IST | Last Updated Jul 6, 2024, 10:54 PM IST

ഹരാരെ: ട20 ലോകകപ്പ് നേട്ടത്തിന്‍റെ തിളക്കം മായും മുമ്പെ ഇന്ത്യൻ യുവനിര സിംബാബ്‌വെയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. ടി20 ക്രിക്കറ്റില്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയുമെല്ലാം കാലം കഴിഞ്ഞുവെന്നും വിരാടും രോഹിത്തുമെല്ലാം യുവനിരക്ക് വഴിമാറണമെന്നും പറഞ്ഞവരൊക്കെ എവിടെയെന്നാണ് ആരാധകരിപ്പോള്‍ ചോദിക്കുന്നത്.

യുവനിര മിക്കവാറും കോലിയെയും രോഹിത്തിനെയും വിരമിക്കല്‍ തീരുമാനം പിൻവലിപ്പിക്കുമെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്‍റ്.ഇന്ത്യൻ താരങ്ങള്‍ ഒന്നിന് പറകെ ഒന്നായി പുറത്തായതോടെ സിംബാബ്‌വെക്കെതിരെ എങ്ങനെ ളിക്കണമെന്ന് യുവ ബാറ്റര്‍മാര്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ കണ്ടു പടിക്കണമെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി.

8 വര്‍ഷത്തിനിടെ ഏറ്റവും വലിയ നാണക്കേട്; തുടർ വിജയങ്ങളിലെ ലോക റെക്കോര്‍ഡും കൈയകലത്തിൽ നഷ്ടമാക്കി യുവ ഇന്ത്യ

ടി20 ലോകകപ്പിന് പിന്നാലെ നടക്കുന്ന പരമ്പരയില്‍ ലോകകപ്പ് ടീമില്‍ കളിച്ച എല്ലാ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. ഐപിഎല്ലില്‍ മിന്നിയ യുവതാരങ്ങളായ റിയാന്‍ രാഗും അഭിഷേക് ശര്‍മയും ലോകകപ്പ് ടീമിലിടം കിട്ടാതെ റിസര്‍വ് താരമാവേണ്ടിവന്ന റിങ്കു സിംഗും വിക്കറ്റ് കീപ്പറായി അരങ്ങേറിയ ധ്രുവ് ജുറെലുമെല്ലാം ഒരുപോലെ നിരാശപ്പെടുത്തിയ മത്സരത്തില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യതോല്‍വി വഴങ്ങിയത്.

സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും 29 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും‍ ഒഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ പൊരുതിയില്ല.സിംബാബ്‌വെക്കായി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ചതാരയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ സിംബാബ്‌വെ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം നാളെ ഇതേ ഗ്രൗണ്ടില്‍ നടക്കും. ടി20യില്‍ ഈ വര്‍ഷം ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios