Asianet News MalayalamAsianet News Malayalam

ഒന്നാംദിനം 525 റണ്‍സ്! ഷെഫാലിക്ക് ഇരട്ട സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റില്‍ റെക്കോഡിട്ട് ഇന്ത്യ

292 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ സ്മൃതി - ഷെഫാലി സഖ്യം കൂട്ടിചേര്‍ത്തത്. വനിതാ ക്രിക്കറ്റില്‍ ഓപ്പണിംഗ് സഖ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.

double hundred for shafali verma and india creates history in women cricket
Author
First Published Jun 28, 2024, 6:36 PM IST

ചെന്നൈ: വനിതാ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറി സ്വന്തമാക്കി ഇന്ത്യന്‍ താരം ഷെഫാലി വര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലാണ് ഷെഫാലി 205 റണ്‍സെടുത്ത് പുറത്തായത്. സ്മൃതി മന്ദാനയും (149) സെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 525 റണ്‍സെടുത്തിട്ടുണ്ട്. ടെസ്റ്റിന്റെ ഒരു ദിവസം ഒരു ടീം പടുത്തുയര്‍ത്തുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (42), റിച്ചാ ഘോഷ് (43) എന്നിവരാണ് ക്രീസില്‍.

292 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ സ്മൃതി - ഷെഫാലി സഖ്യം കൂട്ടിചേര്‍ത്തത്. വനിതാ ക്രിക്കറ്റില്‍ ഓപ്പണിംഗ് സഖ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ട്് കൂടിയാണിത്. ഓസ്‌ട്രേലിയയുടെ എല്‍ എ റീലര്‍ - ഡി എ അന്നെറ്റ്‌സ് സഖ്യം നേടിയ 309 റണ്‍സാണ് ഒന്നാമത്. 52-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മന്ദാന പുറത്താവുകയായിരുന്നു. 161 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 27 ഫോറും നേടി. 

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം! ഐപിഎല്ലില്‍ തിളങ്ങിയ യുവതാരത്തിന് പകരം ശിവം ദുബെ ടീമില്‍

പിന്നീടെത്തിയ ശുഭ സതീഷ് (15) പെട്ടന്ന് മടങ്ങി. എന്നല്‍ ജമീമ റോഡ്രിഗസിനെ (55) കൂട്ടുപിടിച്ച് ഷെഫാലി ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി. 197 പന്തുകള്‍ നേരിട്ട താരം എട്ട് സിക്‌സും 23 ഫോറും നേടി. നിര്‍ഭാഗ്യവശ്യാല്‍ റണ്ണൗട്ടാവുകയായിരുന്നു താരം. തുടര്‍ച്ചയായി രണ്ടി സിക്‌സുകളും ഒരു സിംഗളിളും നേടിയാണ് ഷെഫാലി ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 

പിന്നാലെ 20കാരി മടങ്ങി. ജമീമയ്‌ക്കൊപ്പം 86 റണ്‍സ് കൂട്ടിചേര്‍ത്താണ് ഷെഫാലി റണ്ണൗട്ടാവുന്നത്. പിന്നാലെ ജമീമയും പവലിയനില്‍ തിരിച്ചെത്തി. ഹര്‍മന്‍പ്രീത് കൗര്‍ (42) - റിച്ചാ ഘോഷ് (43) എന്നിവര്‍ പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ പോവാതെ കാത്തു.

Latest Videos
Follow Us:
Download App:
  • android
  • ios