IPL 2022 : വിക്കറ്റ് വലിച്ചെറിഞ്ഞ് റിഷഭ് പന്ത്; മുംബൈക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹിക്ക് തകര്‍ച്ച
ടിം സീഫെര്‍ട്ട് (21), മന്‍ദീപ് സിംഗ് (0), റിഷഭ് പന്ത് (1) എന്നിവരാണ് പുറത്തായത്. പൃഥ്വി ഷാ (), ലളിത് യാദവ് () എന്നിവരാണ് ക്രീസില്‍. മുരുഗന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. തൈമല്‍ മില്‍സിനാണ് ഒരു വിക്കറ്റ്.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) 178 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി കാപിറ്റല്‍സിന്റെ (Delhi Capitals) തുടക്കം മോശം. മുംബൈ ബ്രാബോണ്‍ സ്റ്റഡിയത്തില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 58 എന്ന നിലയിലാണ് ഡല്‍ഹി. ടിം സീഫെര്‍ട്ട് (21), മന്‍ദീപ് സിംഗ് (0), റിഷഭ് പന്ത് (1) എന്നിവരാണ് പുറത്തായത്. പൃഥ്വി ഷാ (30), ലളിത് യാദവ് (3) എന്നിവരാണ് ക്രീസില്‍. മുരുഗന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. തൈമല്‍ മില്‍സിനാണ് ഒരു വിക്കറ്റ്. നേരത്തെ, 48 പന്തില്‍ പുറത്താവാതെ 81 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുന്‍ ചാംപ്യന്മായ മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (41) മികച്ച പ്രകടനം പുറത്തെടുത്തു. കുല്‍ദീപ് യാദവ് ഡല്‍ഹിക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സുള്ളപ്പോഴാണ് ന്യൂസിലന്‍ഡ് താരം സീഫെര്‍ട്ട് മടങ്ങുന്നത്. അശ്വിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ മന്‍ദീപും മടങ്ങി. ദുര്‍ബലമായ ഷോട്ടിലാണ് മന്‍ദീപ് (0) പവലിയനില്‍ തിരിച്ചെത്തുന്നത്. ഒരു ഫുള്‍ടോസ് പന്തില്‍ മിഡ് ഓഫില്‍ തിലക് വര്‍മയ്ക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് ക്യാപ്റ്റന്‍ റിഷഭ് പന്തും പവലിനയില്‍ തിരിച്ചെത്തി. ഓഫ്സ്റ്റംപിന് പുറത്തുവന്ന മില്‍സിന്റെ ബൗണ്‍സര്‍ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ തേര്‍ഡ് മാനില്‍ ടിം ഡേവിഡിന് ക്യാച്ച്.
നേരത്തെ, തകര്‍പ്പന്‍ തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. രോഹിത്- കിഷന്‍ സഖ്യം ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ കുല്‍ദീപിനെതിരെ കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ രോഹിത്തിന് പിഴിച്ചു. റോവ്മാന്‍ പലവലിന് ക്യാച്ച്. വ്യക്തിഗത സ്‌കോര്‍ 25ല്‍ നില്‍ക്കെ രോഹിത്തിനെ ഠാക്കൂര്‍ വിട്ടുകളഞ്ഞിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ അന്‍മോല്‍പ്രീത് സിംഗ് (8) നിരാശപ്പെടുത്തി. ഇത്തവണയും കുല്‍ദീപാണ് വിക്കറ്റെടുത്തത്. ലോംഗ് ഓഫില്‍ ലളിത് യാദവിന് ക്യാച്ച്.
നാലാമനായി ക്രീസിലെത്തിയ തിലക് വര്‍മ (15 പന്തില്‍ 22) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇഷാനൊപ്പം 34 റണ്‍സാണ് ഇന്ത്യയുടെ അണ്ടര്‍ 19 താരം കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഖലീല്‍ അഹമ്മദിന്റെ സ്ലോ ബൗണ്‍സര്‍ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ തേര്‍ഡ് മാനില്‍ പൃഥ്വി ഷായ്ക്ക് ക്യാച്ച് നല്‍കി. കീറണ്‍ പൊള്ളാര്‍ഡിന് (3) ആറ് പന്ത് മാത്രമായിരുന്നു ആയുസ്. മിഡ്‌വിക്കറ്റില്‍ ടിം സീഫെര്‍ട്ടിന്റെ തകര്‍പ്പന്‍ ഡൈവിംഗ് കാച്ച്.
തുടര്‍ന്ന് ക്രീസിലെത്തിയ ടിം ഡേവിഡിനും (12) അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. ഖലീലാണ് താരത്തെ പറഞ്ഞയച്ചത്. റണ്‍നിരക്ക് കൂട്ടാനുള്ള തിടുക്കത്തില്‍ അദ്ദേഹം മന്‍ദീപ് സിംഗിന് ക്യാച്ച് നല്‍കി. എന്നാല്‍ അവസാന ഓവറില്‍ കിഷന്‍ നടത്തിയ പോരാട്ടം മുംബൈയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. രണ്ട് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. ഡാനിയേല്‍ സാംസ് (7) പുറത്താവാതെ നിന്നു.
ഠാക്കൂര്‍ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി. കമലേഷ് നാഗര്‍കോട്ടി രണ്ട് ഓവറില്‍ 29 റണ്‍സും അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 40 റണ്‍സും വിട്ടുകൊടുത്തു. മലയാളി പേസര്‍ ബേസില്‍ തമ്പിയെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് മുംബൈ ഇറങ്ങിയത്. അതേസമയം, പരിക്കില്‍ നിന്നും പൂര്‍ണ മുക്തനാവാത്ത സൂര്യകുമാര്‍ യാദവിന് ടീമില്‍ ഇടം കണ്ടെത്താനായില്ല.
കീറണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയേല്‍ സാംസ്, തൈമല്‍ മില്‍സ് എന്നിവരാണ് മുംബൈയുടെ വിദേശതാരങ്ങള്‍. ടിം സീഫെര്‍ട്ട്, റോവ്മാന്‍ പവല്‍ എന്നിവരെ മാത്രമാണ് വിദേശതാരങ്ങളായി ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഡല്‍ഹി കാപിറ്റല്‍സ് : പൃഥ്വി ഷാ, ടിം സീഫെര്‍ട്ട്, മന്‍ദീപ് സിംഗ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, കമലേഷ് നാഗര്‍കോട്ടി,
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, അന്‍മോല്‍പ്രീത് സിംഗ്, കീറണ്‍ പൊള്ളാര്‍ഡ്, ടീം ഡേവിഡ്, ഡാനിയേല്‍ സാംസ്, മുരുകന്‍ അശ്വിന്‍, തൈമല്‍ മില്‍സ്, ജസ്പ്രിത് ബുമ്ര, ബേസില്‍ തമ്പി.