സഞ്ജുവിന്‍റെ വിശ്വസ്തൻ ചെന്നൈയുടെ 'ഡാഡ്സ് ആര്‍മി'യിലേക്ക്, ഐപിഎൽ ലേലത്തിൽ ആർ അശ്വിനെ തിരിച്ചെത്തിക്കാൻ ചെന്നൈ

ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെക്കായി ചെന്നൈ ആര്‍ടിഎം ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Chennai Super Kings To go for R Ashwin In IPL 2025 Mega Auctions, Report

ചെന്നൈ: ഐപിഎൽ ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട സ്പിന്നര്‍ ആര്‍ അശ്വിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഐപിഎല്ലില്‍ 2009 മുതല്‍ 2014വരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം കളിച്ച അശ്വിന്‍ 2015ല്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സിലേക്കും അവിടെ നിന്ന് പഞ്ചാബ് കിംഗ്സിലേക്കും പിന്നീട് രാജസ്ഥാന്‍ റോയല്‍സിലുമെത്തുകയായിരുന്നു. എന്നാൽ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തിരിച്ചെത്താനുള്ള ആഗ്രഹം അശ്വിന്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു.

2009 മുതല്‍ 2015വരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി 97 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 90 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കരിയറിന്‍റെ അവസാനകാലത്ത് കരിയര്‍ തുടങ്ങിയ ക്ലബ്ബില്‍ തിരിച്ചെത്താനുള്ള ആഗ്രഹം അശ്വിന്‍ പരസ്യമാക്കിയതോടെയാണ് ലേലത്തില്‍ അശ്വിനായി രംഗത്തെത്താന്‍ ചെന്നൈ തീരുമാനിച്ചത്. അതേസമം, ന്യൂസിലന്‍ഡ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെക്കായി ചെന്നൈ ആര്‍ടിഎം ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

'ഇതിലും ഭേദം രാഹുലോ ശ്രേയസോ ആണ്', മുംബൈ ടെസ്റ്റിലും നിരാശപ്പെടുത്തിയ സര്‍ഫറാസിനെ പൊരിച്ച് ആരാധകര്‍

2022ല്‍ ചെന്നൈ കുപ്പായത്തിലെത്തിയ കോണ്‍വെ കഴിഞ്ഞ മൂന്ന് സീസണുകളിലായി 23 മത്സരങ്ങളില്‍ 924 റണ്‍സ് നേടിയിട്ടുണ്ട്. കോണ്‍വെക്ക് പുറമെ രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്‍റ്നര്‍, ദീപക് ചാഹര്‍ എന്നിവരെ തിരികെയെത്തിക്കാനും ചെന്നൈ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലേലത്തിന് മുമ്പ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനെയും രവീന്ദ്ര ജഡേജയെയും 18 കോടി വീതം നല്‍കി നിലനിര്‍ത്തിയ ചെന്നൈ മതീഷ പതിരാനയെ 13 കോടിക്കും ശിവം ദുബെയെ 12 കോടിക്കും മുന്‍ നായകന്‍ എം എസ് ധോണിയെ നാലു കോടിക്കും നിലനിര്‍ത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios