പരിക്കേറ്റവരുടെ നിര നീളുന്നു, എ ടീമിലെ 2 താരങ്ങളോട് ഓസ്ട്രേലിയയില്‍ തുടരാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

രോഹിത് ആദ്യ ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ പകരം ഓപ്പണറാകുമെന്ന് കരുതിയ കെ എല്‍ രാഹുലിനും പരിശീലന മത്സരം കളിക്കുന്നതിനിടെ പരിക്കേറ്റതോടെയാണ് സായ് സുദര്‍ശനോട് ഓസ്ട്രേലിയയില്‍ തുടരാന്‍ ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടതെന്നാണ് സൂചന.

BGT Injury concern, Devdutt Padikkal, Sai Sudharsan asked to stay back in Australia Report

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ പരിശീലന മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യൻ താരങ്ങളുടെ നിര നീളുകയാണ്. കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനുമെല്ലാം പരിക്കേറ്റവരുടെ പട്ടികയിലുണ്ട്. ഭാര്യയുടെ പ്രസവത്തിനായി ഇന്ത്യൻ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ 22ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യവും ഉറപ്പില്ല.

ഇതോടെ ഓസ്ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റിൽ കളിച്ച ഇന്ത്യൻ എ ടീമിലെ രണ്ട് താരങ്ങളോട് ഓസ്ട്രേലിയയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എ ടീമിനായി കളിച്ച മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ഓപ്പണര്‍ സായ് സുദര്‍ശന്‍ എന്നിവരോടാണ് ഓസ്ട്രേലിയയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീമിനായി സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും ബാറ്റിംഗില്‍ തിളങ്ങിയിരുന്നു.

ചാമ്പ്യൻസ് ട്രോഫി: ഇന്ത്യൻ നിലപാടിനെ ചോദ്യം ചെയ്ത പാക് മാധ്യമ പ്രവ‍ർത്തകന് അമേരിക്ക നല്‍കിയ മറുപടി

രോഹിത് ആദ്യ ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ പകരം ഓപ്പണറാകുമെന്ന് കരുതിയ കെ എല്‍ രാഹുലിനും പരിശീലന മത്സരം കളിക്കുന്നതിനിടെ പരിക്കേറ്റതോടെയാണ് സായ് സുദര്‍ശനോട് ഓസ്ട്രേലിയയില്‍ തുടരാന്‍ ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടതെന്നാണ് സൂചന.അതേസമയം രാഹുല്‍ ഇന്ന് പരിശീലന മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയത് ഇന്ത്യക്ക് ആശ്വാസമായിട്ടുണ്ട്. പരിശീലന മത്സരത്തില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇടതുകൈയിലെ തള്ളവിരലിന് പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് ആദ്യ ടെസ്റ്റില്‍ കളിക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് മൂന്നാം നമ്പറില്‍ പകരക്കരാനായി പരിഗണിക്കാന്‍ സായ് സുദര്‍ശനോട് ഓസ്ട്രേലിയയില്‍ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

'ഇന്ത്യയെ നയിക്കാൻ അവന്‍ വേണം, ഞാനായിരുന്നു അവന്‍റെ സ്ഥാനത്തെങ്കിൽ'..രോഹിത് ശർമയെക്കുറിച്ച് ഗാംഗുലി

ടെസ്റ്റ് ടീമില്‍ ബാക്ക് അപ്പ് ഓപ്പണറായി പരിഗണിച്ചിരുന്ന അഭിമന്യു ഈശ്വരന് ഓസ്ട്രേലിയ എക്കെതിരെ തിളങ്ങാനായിരുന്നില്ല. എ ടീം നായകനായ റുതുരാജ് ഗെയ്ക്‌വാദിനും ഓസ്ട്രേലിയ എക്കെതിരെ വലിയ സ്കോര്‍ നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഓസ്ട്രേലിയ എക്കെതിരായ ആദ്യ ടെസ്റ്റില്‍ ദേവ്ദത്ത് പടിക്കല്‍ 36, 88 എന്നിങ്ങനെ സ്കോര്‍ ചെയ്തപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ സായ് സുദര്‍ശന്‍ 21,103 എന്നിങ്ങനെ സ്കോര്‍ ചെയ്തിരുന്നു. രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ സുദര്‍ശന്‍ (0, 3) നിരാശപ്പെടുത്തിയപ്പോൾ ദേവ്ദത്ത് പടിക്കലിനും(26,1)വലിയ സ്കോര്‍ നേടാനായിരുന്നില്ല. രണ്ട് ടെസ്റ്റുകളും തോറ്റ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios