Web Specials
രാത്രികാലങ്ങളിൽ അവിശ്വസനീയമാംവിധം കാഴ്ചയുള്ളവരാണ് മൃഗങ്ങളിൽ ചിലത്.
ഏത് കൂരിരുട്ടിലും ഇര തേടാനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും ഈ രാത്രി കാഴ്ച അവയെ സഹായിക്കും.
രാത്രി കാഴ്ചയിൽ മുൻപന്മാരായ അഞ്ചു ജീവികള്‍ ഇവയാണ്
രാത്രി കാഴ്ചയുടെ കാര്യത്തിൽ മുൻപന്മാരാണ് മൂങ്ങകൾ. കണ്ണുകളുടെ വലിപ്പമാണ് കാഴ്ചശക്തിയിൽ ഇവയെ മുൻപന്മാരാക്കുന്ന പ്രധാന ഘടകം.
പൂർണ്ണമായ ഇരുട്ടിലും അപാരമായ കാഴ്ചശക്തിയുള്ള മൃഗങ്ങളാണ് പൂച്ചകൾ. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്കും കാട്ടുപൂച്ചകൾക്കും രാത്രികാലങ്ങളിൽ ഈ ഉയർന്ന കാഴ്ച ശക്തിയുണ്ട്.
രാത്രികാലങ്ങളിൽ സജീവമായ മൃഗങ്ങളാണ് കുറുക്കന്മാർ. കുറഞ്ഞ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കോശങ്ങളാണ് ഇവയുടെ കണ്ണുകളിൽ ഉള്ളത്.
രാത്രിയും പകലും സജീവമായ ഇരപിടിയന്മാരാണ് മുതലകൾ. രാത്രി കാഴ്ചയിൽ ഇവ മുൻപന്തിയിലാണ്. ഇരകളാക്കുന്ന പല ജീവികൾക്കും രാത്രി കാഴ്ച കുറവാണ് എന്നതാണ് ഇവയെ മികച്ച ഇരപിടിയന്മാർ ആക്കുന്നത്.
പകൽസമയങ്ങളിൽ വവ്വാലുകൾക്ക് കാഴ്ചശക്തി ഇല്ല എന്നാണ് പലരുടെയും ധാരണ. പകൽസമയങ്ങളിലും ഇവയ്ക്ക് ഭാഗിക കാഴ്ചശക്തിയുണ്ട്. എന്നാൽ രാത്രികാലങ്ങളിൽ കാഴ്ചശക്തിയുടെ കാര്യത്തിൽ മുൻനിരയിലാണ്.