ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് അമ്പയര്‍ സ്റ്റീവ് ബക്നറെ ട്രോളി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

2003ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ നടന്ന വിവാദ സംഭവമായിരുന്നു ആരാധകര്‍ ഓര്‍ത്തെടുത്തത്.

Who Made The Stumps Feel This Big?,  Asks Sachin TendulkarIn Viral Post

മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മുന്‍ അമ്പയര്‍ സ്റ്റീവ് ബക്നറെ ട്രോളി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് പിച്ചിലെ സ്റ്റമ്പുകള്‍ പോലെ നില്‍ക്കുന്ന മൂന്ന് കൂറ്റന്‍ മരങ്ങള്‍ക്ക് മുമ്പില്‍ നിന്ന് ബാറ്റ് ചെയ്യുന്ന പോസിലുള്ള ചിത്രത്തിന് താഴെ സച്ചിനിട്ട അടിക്കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.

ഏത് അമ്പയറാണ് ക്രിക്കറ്റ് സ്റ്റംമ്പുകള്‍ക്ക് ഇത്രയും ഉയരമുണ്ടെന്ന് കണ്ടെത്തിയതെന്ന് ഊഹിക്കാമോ എന്നായിരുന്നു ചിന്തിക്കുന്ന  ഇമോജിയോടെ സച്ചിനിട്ട പോസ്റ്റ്. ഇതിന് മറുപടി പറയാന്‍ ആരാധകര്‍ക്ക് ഒരു നിമിഷം പോലും ചിന്തിക്കേണ്ടിവന്നില്ല. 2003ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ നടന്ന വിവാദ സംഭവമായിരുന്നു ആരാധകര്‍ ഓര്‍ത്തെടുത്തത്. ഗാബയില്‍ നടന്ന ടെസ്റ്റില്‍ ഇപ്പോഴത്തെ പാകിസ്ഥാന്‍ കോച്ച് ആയ ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ഗില്ലെസ്പിയുടെ പന്ത് ബക്നര്‍ സച്ചിനെ എല്‍ബിഡബ്ല്യു വിധിച്ചിരുന്നു.

ഐപിഎൽ ലേലത്തിന് മുമ്പ് ബാറ്റിംഗ് വെടിക്കെട്ടുമായി വിൻഡീസ്, ഇംഗ്ലണ്ടിനെതിരെ 219 റണ്‍സ് പിന്തുട‌ർന്ന് ജയിച്ചു

സ്റ്റംപിന് മുകളിലൂടെ പോകുമെന്ന് ഉറപ്പായ പന്തിലായിരുന്നു ബക്നര്‍ സച്ചിനെ എല്‍ബിഡബ്ല്യു ഔട്ട് വിധിച്ചത്. അന്ന് ഡിആര്‍എസ് ഇല്ലാതിരുന്നതിനാല്‍ അമ്പയര്‍ ഔട്ട് വിധിച്ചാല്‍ കയറിപ്പോകുക മാത്രമായിരുന്നു ബാറ്റര്‍ക്ക് മുന്നിലുള്ള മാര്‍ഗം.ബക്നറുടേത് തെറ്റായ തീരുമാനമായിട്ടുപോലും പ്രതിഷേധിക്കാനൊന്നും നില്‍ക്കാതെ സച്ചിന്‍ മാന്യമായി ക്രീസ് വിടുകയും ചെയ്തു. സച്ചിനെ അതിനുശേഷവും ബക്നര്‍ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയിട്ടുണ്ട്. 2005ല്‍ പാകിസ്ഥാനെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ സച്ചിന്‍റെ ബാറ്റിന് അരികിലൂടെ പോയ പന്തില്‍ ബൗളര്‍ വെറുതെ അപ്പീല്‍ ചെയ്തു. സഹതാരങ്ങളെ വിക്കറ്റ് കീപ്പറോ ആരും അപ്പീല്‍ ചെയ്യാതിരുന്നിട്ടും ബക്നര്‍ ഔട്ട് വിളിച്ചു.

വിരമിക്കലിന് ശേഷം തനിക്ക് പല തീരുമാനങ്ങളിലും തെറ്റ് പറ്റിയിട്ടുണ്ടെന്ന് ബക്നര്‍ തുറന്നു പറഞ്ഞിരുന്നു. സച്ചിനെ ഒന്നിലേറെ തവണ താന്‍ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയെന്നും ബക്നര്‍ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios