Asianet News MalayalamAsianet News Malayalam

ആ മൂന്ന് പേരെ മറികടക്കുക പ്രയാസം! ഓസീസിന് വെല്ലുവിളി ആയേക്കാവുന്ന ഇന്ത്യന്‍ താരങ്ങളെ കുറിച്ച് നതാന്‍ ലിയോണ്‍

ഇന്ത്യന്‍ ബാറ്റിംഗ് നിര വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ലിയോണ്‍ പറയുന്നത്.

australian spinner nathan lyon on challenges against india
Author
First Published Sep 11, 2024, 4:11 PM IST | Last Updated Sep 11, 2024, 4:11 PM IST

സിഡ്‌നി: കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് സ്പിന്നര്‍മാരില്‍ ഒരാളാണ് ഓസ്‌ട്രേലിയയുടെ നതാന്‍ ലിയോണ്‍. ഓസ്ട്രേലിയക്കായി പലപ്പോഴായി മാച്ച് വിന്നിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ലിയോണ്‍. ടെസ്റ്റില്‍ 500ല്‍ അധികം വിക്കറ്റുകളും ലിയോണ്‍ വീഴ്ത്തി. ഈ വര്‍ഷാവസാനം ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് വെല്ലുവിളിയാവുന്ന ഒരാള്‍ ലിയോണായിരിക്കുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ ഇന്ത്യയുടെ കരുത്തിനെ കുറിച്ച് സംസാരിക്കുകയാണ് ലിയോണ്‍.

ഇന്ത്യന്‍ ബാറ്റിംഗ് നിര വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ലിയോണ്‍ പറയുന്നത്. ''വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നീ മൂന്ന് പേരെ മറികടക്കുക പ്രയാസമായിരിക്കും. ഏറ്റവും വലിയ വെല്ലുവിളിയാണിത്. മാത്രമല്ല യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ കീഴ്‌പ്പെടുത്തുക വെല്ലുവിളി നിറഞ്ഞതാണ്.'' ലിയോണ്‍ പറഞ്ഞു. 

ബിസിസിഐ തെറ്റുകാരല്ല; കിവീസിനെതിരെ ടെസ്റ്റിന് നോയ്ഡ തിരഞ്ഞെടുത്തത് അഫ്ഗാനിസ്ഥാന്‍ തന്നെ!

നേരത്തെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ കുറിച്ചും ലിയോണ്‍ പറഞ്ഞിരുന്നു.  അശ്വിനോടുള്ള ആരാധന പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട് ലിയോണ്‍. ഒരിക്കല്‍കൂടി നേര്‍ക്കുനേര്‍ വരുന്നതിന്റെ സന്തോഷവും ഓസ്ട്രേലിയന്‍ താരത്തിനുണ്ട്. 

ലിയോണിന്റെ വാക്കുകള്‍... ''അശ്വിനും ഞാനും ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ് അരങ്ങേറ്റം കുറിച്ചത്. നിരവധി പരമ്പരകളില്‍ പരസ്പരം മത്സരിച്ചു. എനിക്ക് അദ്ദേഹത്തോട് ബഹുമാനമല്ലാതെ മറ്റൊന്നും തോന്നാറില്ല. അദ്ദേഹം പന്തെറിയുന്നത് കാണാന്‍ എനിക്ക് ഇഷ്ടമാണ്. ഓഫ് സ്പിന്‍ ബൗളിംഗില്‍ അദ്ദേഹം ഒരു സമ്പൂര്‍ണ്ണ മാസ്റ്ററാണ്. അദ്ദേഹത്തിനെതിരെ കളിക്കാനും കൂടുതല്‍ പഠിക്കാനും സാധിച്ചത് ഒരു പദവിയാട്ടാണ് എനിക്ക് തോന്നുന്നത്. എനിക്ക് അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. അശ്വിന് അറിയില്ലെങ്കില്‍ പോലും, അദ്ദേഹം എന്റെ പരിശീലകരില്‍ ഒരാളാണ്.'' ലിയോണ്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios