ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിന് സര്‍ഫറാസോ അതോ രാഹുലോ? മൂന്ന് സ്പിന്നര്‍മാര്‍; ഇന്ത്യയുടെ സാധ്യത ഇലവന്‍

ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവന്‍ എന്തായിരിക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ. ഓപ്പണര്‍മാരായി രോഹിത്തും യശസ്വി ജയ്‌സ്വാളും എത്തുമെന്ന് ഉറപ്പാണ്.

india probable eleven against bangladesh for first test

ചെന്നൈ: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യ. രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് വ്യാഴാഴ്ച്ച തുടക്കമാവും. ചെന്നൈ, ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് കാണ്‍പൂരിലെ ഗ്രീന്പാര്‍ക്ക് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആദ്യ ടെസ്റ്റിനുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ താരങ്ങളെല്ലാം തിരിച്ചെത്തുന്ന മത്സരമാണിത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി, പേസര്‍ ജസ്പ്രിത് ബുമ്ര എന്നിവരെല്ലാം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം റിഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതും പരിക്ക് മാറി കെ എല്‍ രാഹുല്‍ ടീമിലെത്തിയതുമാണ് പ്രധാന മാറ്റങ്ങള്‍.

ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവന്‍ എന്തായിരിക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ. ഓപ്പണര്‍മാരായി രോഹിത്തും യശസ്വി ജയ്‌സ്വാളും എത്തുമെന്ന് ഉറപ്പാണ്. പിന്നാലെ ശുഭ്മാന്‍ ഗില്‍. ചേതേശ്വര്‍ പൂജാര ഒഴിച്ചിട്ട സ്ഥാനം ഗില്ലിനുള്ളതാണെന്ന ചിത്രമാണ് പുറത്തുവരുന്നത്. നാലാമനായി കോലി തുടരും. മധ്യനിരയാണ് തലവേദനയുണ്ടാക്കുന്ന പ്രധാന ഏരിയ. മികച്ച ഫോമിലുള്ള സര്‍ഫറാസ് ഖാന്‍, കെ എല്‍ രാഹുല്‍ എന്നിവരാണ് സ്ഥാനത്ത് വേണ്ടി മത്സരിക്കുക. എങ്കിലും പരിചയസമ്പന്നനായ രാഹുലാണ് ടീമിലെത്താന്‍ കൂടുതല്‍ സാധ്യത. ദുലീപ് ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. സര്‍ഫറാസിനാവട്ടെ അതിനായില്ല. അതുകൊണ്ടുതന്നെ രാഹുല്‍ കളിച്ചേക്കും.

ഈ പരമ്പരയില്‍ നടക്കുമോ? ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയെ കാത്ത് രണ്ട് നാഴികക്കല്ലുകള്‍

വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തിരിച്ചെത്തും. ആറാമനായി കളിക്കുന്നും പന്ത് ആയിരിക്കും. ധ്രുവ് ജുറല്‍ പുറത്തിരിക്കും. സീനിയര്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ക്കും സ്ഥാനമുറപ്പാണ്. ചെന്നൈയില്‍ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തുമെന്ന് തീര്‍ച്ചയാണ്. മൂന്നാമന്‍ കുല്‍ദീപ് യാദവോ അതോ അക്‌സര്‍ പട്ടേലോ എന്നുള്ളതാണ് പ്രധാന ചോദ്യം. ബാറ്റിംഗ് കഴിവ് കണക്കിലെടുത്ത് അക്‌സര്‍ ടീമിലെത്താന്‍ സാധ്യതയേറെ. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ പേസര്‍മാരായി ടീമിലിടം നേടും.

ബംഗ്ലാദേശിനെതിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസപ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

Latest Videos
Follow Us:
Download App:
  • android
  • ios