ഇന്ത്യയെ ജയിപ്പിച്ച യോര്‍ക്കര്‍, ബുമ്രക്ക് മുന്നില്‍ കണ്ണുതള്ളി മാക്‌സ്‌വെല്‍- കാണാം വീഡിയോ
മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ചത് ഈ വിക്കറ്റാണ്. രണ്ട് ഓവര്‍ കൂടി മാക്‌സി ക്രീസില്‍ നിലയുറപ്പിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനേ.
കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോള്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരങ്ങളിലും കാര്യമായ താളം കണ്ടെത്താതിരുന്ന ജസ്‌പ്രീത് ബുമ്ര ഇക്കുറി മികവിലേക്കുയര്‍ന്നു. ഓസീസിനെ ഒറ്റയ്‌ക്ക് ചുമലിലേറ്റാന്‍ കെല്‍പുള്ള വെടിക്കെട്ട് വീരന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കിയ പന്താണ് ഇതില്‍ ഏറ്റവും മികച്ചത്.
ഇന്ത്യ മുന്നോട്ടുവെച്ച 303 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആറ് വിക്കറ്റിന് 210 റണ്‍സെന്ന നിലയിലായ ഓസീസിന്‍റെ അവസാന പ്രതീക്ഷ ക്രീസില്‍ മാക്‌സ്‌വെല്ലുണ്ട് എന്നതായിരുന്നു. ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ 100 മീറ്റന്‍ സിക്‌സറിന് പറത്തി നിലയുറപ്പിച്ചിരിക്കുകയായിരുന്നു മാക്‌സി. ഇതോടെ അവസാന ആറ് ഓവറില്‍ 39 റണ്‍സായി ചുരുങ്ങി ഓസീസ് വിജയലക്ഷ്യം. എന്നാല്‍ 45-ാം ഓവറില്‍ പന്തെടുത്ത ബുമ്ര കളി ഇന്ത്യയുടെ വരുതിയിലാക്കി.
ഓസ്‌ട്രേലിയയില്‍ രോഹിത്തിന്‍റെ റെക്കോര്‍ഡ് തകര്‍ന്നില്ല; എട്ടാം തവണയും നേട്ടം ഹിറ്റ്‌മാന് സ്വന്തം
മാക്‌സ്‌വെല്ലിനെ വീഴ്‌ത്താന്‍ വൈഡ് യോര്‍ക്കറുകള്‍ എറിയാന്‍ ശ്രമിച്ച് രണ്ട് വൈഡ് വഴങ്ങിയിരുന്നു ജസ്‌പ്രീത് ബുമ്ര. എന്നാല്‍ മൂന്നാം പന്തില്‍ ഒന്നാന്തരമൊരു യോര്‍ക്കറില്‍ ഓസീസിനെ തോല്‍വിയിലേക്ക് തള്ളിവിട്ടു ബുമ്ര. മാക്‌സ്‌വെല്ലിന് ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പെടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ 38 പന്ത് നേരിട്ട താരം മൂന്ന് ഫോറും നാല് സിക്‌സും സഹിതം 59 റണ്‍സെടുത്തു. മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ചതും ഈ വിക്കറ്റാണ്. രണ്ട് ഓവര്‍ കൂടി മാക്‌സി ക്രീസില്‍ നിലയുറപ്പിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനേ.
കാന്‍ബറ ഏകദിനത്തില്‍ 9.3 ഓവര്‍ പന്തെറിഞ്ഞ ബുമ്ര 43 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തി. മാക്‌സ്‌വെല്ലിന് പുറമെ ആദം സാംപയെയാണ് പുറത്താക്കിയത്.
ജഡേജയുടെ സിക്സിന് കമന്‍ററി പറയേണ്ടിവന്ന മഞ്ജരേക്കറുടെ 'ഗതികേട്'; ട്രോളുമായി ആരാധകര്‍