താരലേലത്തിൽ അവന്‍ മുംബൈ ഇന്ത്യൻസില്‍ തിരിച്ചെത്തും; രാജസ്ഥാൻ താരത്തെക്കുറിച്ച് വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

ചാഹലിനെ സ്വന്തമാക്കാന്‍ മുംബൈക്ക് കഴിയുമോ എന്ന് തനിക്കുറപ്പില്ലെന്നും ചാഹലിനൊപ്പം വാഷിംഗ്ടണ്‍ സുന്ദറിനായും മുംബൈ ശക്തമായി രംഗത്തുവരുമെന്നുറപ്പാണെന്നും ആകാശ് ചോപ്ര.

Aakash Chopra predicts Mumbai Indians will target Yuzvendra Chahal in IPL auction 2025

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ മുംബൈ ഇന്ത്യൻസില്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. കരുത്തുറ്റ ബാറ്റിംഗ് നിരയുള്ള മുംബൈ ഇന്ത്യൻസ് ഇത്തവണ ബൗളിംഗ് ശക്തിപ്പെടുത്താനായിരിക്കും ലേലത്തില്‍ ശ്രമിക്കുകയെന്നും ലേലത്തില്‍ ശ്രമിക്കുകയെന്നും ആകാശ് ചോപ്ര പറഞ്ഞു.

താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് യുസ്‌വേന്ദ്ര ചാഹലിനെ കൈവിട്ടിരുന്നു. ലേലത്തിനെത്തുന്ന വാഷിംഗ്ടണ്‍ സുന്ദറിനെയും ചാഹലിനെയും മുംബൈ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. 2011ല്‍ മുംബൈ ഇന്ത്യൻസിലാണ് ചാഹല്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. മൂന്ന് വര്‍ഷം മുംബൈ കുപ്പായത്തില്‍ കളിച്ചശേഷമാണ് ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായ ചാഹല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിലേക്കും 2022ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്കും മാറിയത്.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര: പ്രവചനവുമായി റിക്കി പോണ്ടിംഗ്; ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തോൽവി

മുംബൈയുടെ ബാറ്റിംഗ് കരുത്തുറ്റതാണ്. അവരുടെ പ്രശ്നം അവരുടെ ബൗളിംഗിലാണ്. നാല് ഓവര്‍ വിശ്വസിച്ചെറിയാവുന്ന ഒരേയൊരു ബൗളറെ ഇപ്പോള്‍ അവര്‍ക്കുള്ളു.അത് ബുമ്രയാണ്. കഴിഞ്ഞ സീസണിലും അവര്‍ ഇതേ പ്രശ്നം നേരിട്ടിരുന്നു. 225-250 റണ്‍സടിച്ചാലും ബൗളര്‍മാര്‍ അത്രയും റണ്‍സ് വഴങ്ങുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

താരലേലത്തിന് മുമ്പ് മുംബൈ നിലനിര്‍ത്തിയ അഞ്ച് താരങ്ങളില്‍ ഒരേയൊരു ബൗളര്‍ മാത്രമാണുള്ളത്. അത് ജസ്പ്രീത് ബുമ്രയാണ്. മികച്ച ബൗളര്‍മാരില്ലാത്തതിനാല്‍ മുംബൈക്ക് എല്ലായ്പ്പോഴും 20-40 റണ്‍സ് അധികമായി കണ്ടെത്തേണ്ട സാഹചര്യമുണ്ട്. ബാറ്റിംഗ് നിരയില്‍ മുഴുവന്‍ ഇന്ത്യൻ താരങ്ങളും ബൗളിംഗ് നിരയില്‍ വിദേശതാരങ്ങളും അടങ്ങുന്ന കോംബിനേഷനായിരിക്കും അവര്‍ ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ ഒന്നോ രണ്ടോ ഇന്ത്യൻ സ്പിന്നര്‍മാരെ അവര്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. എന്നാല്‍ ചാഹലിനെ സ്വന്തമാക്കാന്‍ മുംബൈക്ക് കഴിയുമോ എന്ന് തനിക്കുറപ്പില്ലെന്നും ചാഹലിനൊപ്പം വാഷിംഗ്ടണ്‍ സുന്ദറിനായും മുംബൈ ശക്തമായി രംഗത്തുവരുമെന്നുറപ്പാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

വിരാട് കോലിക്കും രോഹിത് ശർമക്കും കനത്ത തിരിച്ചടി; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നേട്ടം കൊയ്ത് റിഷഭ് പന്തും ജഡേജയും

ഓരോ ടീമിനും നിലനിര്‍ത്തിയ കളിക്കാരടക്കം 25 കളിക്കാരെയാണ് പരമാവധി സ്ക്വാഡില്‍ ചേര്‍ക്കാനാവുക. ഇത് പ്രകാരം 10 ടീമുകളിലായി 204 കളിക്കാരെയാണ് ടീമുകള്‍ ലേലത്തില്‍ എടുക്കേണ്ടത്. 46 കളിക്കാരെ ടീമുകൾ ലേലത്തിന് മുമ്പ് തന്നെ നിലനിര്‍ത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios