സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളിൽ പോയേക്കും

ലക്ഷണങ്ങൾ ഉള്ളവർക്ക് ഉടൻ പരിശോധന നടത്തണം. ആന്റിജനിൽ നെഗറ്റീവ് ആയാൽ ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. ആശുപത്രികളിൽ കോവിഡ് ചികിത്സ സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കാനുള്ള നിർദേശവും നൽകി.

kerala covid cases will shoot up to 10000 mark soon said experts

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളിൽ പോയേക്കാമെന്ന് ആരോഗ്യ വിദഗ്ധർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരും.ടി പി ആർ 5 ശതമാനത്തിനും മുകളിൽ പോകുന്നത് രോഗ വ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്. രോഗ പകർച്ച ഒഴിവാക്കാൻ പ്രതിരോധം പരമാവധി കടുപ്പിക്കണമെന്ന നിർദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. 

ലക്ഷണങ്ങൾ ഉള്ളവർക്ക് ഉടൻ പരിശോധന നടത്തണം. ആന്റിജനിൽ നെഗറ്റീവ് ആയാൽ ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. ആശുപത്രികളിൽ കോവിഡ് ചികിത്സ സൗകര്യങ്ങൾ കൂടുതൽ സജ്ജമാക്കാനുള്ള നിർദേശവും നൽകി.രോഗ വ്യാപനം കണ്ടെത്തിയാൽ ജില്ല ഭരണകൂടങ്ങൾക്ക് കണ്ടെയ്‌ൻമെന്റ് മേഖലകൾ പ്രഖ്യാപിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

ഇതിനിടെ പൊതു ഇടങ്ങളിൽ മാസ്‌ക്, സാനിടൈസർ, സാമൂഹിക അകലം എന്നിവ പാലിക്കുന്നുണ്ടോ എന്ന പൊലീസ് പരിശോധന തുടരുകയാണ്. അതേ സമയം രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം. പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷം പിന്നിട്ടതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

പരിശോധന നിരക്ക് കൂട്ടുന്നതിനൊപ്പം വാക്സിനേഷനും വർധിപ്പിക്കാനാണ് നിർദേശം. കണ്ടെയ്ൻമെന്‍റ് സോണുകളുടെ എണ്ണം കൂട്ടി രോഗനിയന്ത്രണം നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം നടക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios