സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്, മരണ നിരക്കിൽ മാറ്റമില്ല
കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്, 24 മണിക്കൂറിനിടെ 14 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3599 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ കേസുകൾ തിരുവനന്തപുരത്താണ്. 943 കേസുകൾ. എറണാകുളത്ത് 844 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 കൊവിഡ് മരണവും സ്ഥിരീകരിച്ചു. കൊല്ലത്താണ് കൂടുതൽ മരണം (5). കോട്ടയം (3), തിരുവനന്തപുരം (3), മലപ്പുറം (2), എറണാകുളം (1). തുടരെ രണ്ടാം ദിവസവും സംസ്ഥാനത്ത് മരണ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.
ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്
തിരുവനന്തപുരം (943), കൊല്ലം (336) , പത്തനംതിട്ട (212), ഇടുക്കി (60), കോട്ടയം (394), ആലപ്പുഴ (199), എറണാകുളം (844), തൃശ്ശൂർ (151), പാലക്കാട് (101), മലപ്പുറം (78), കോഴിക്കോട് (175), വയനാട് (31), കണ്ണൂർ (54), കാസർകോട് (21). ഇന്നലെ 3,904 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 മരണവും സ്ഥിരീകരിച്ചിരുന്നു. എറണാകുളത്തായിരുന്നു ഇന്നലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
'ഒന്നില്‍ കൂടുതല്‍ തവണ കൊവിഡ് ബാധിതരായാല്‍...'; പഠനം പറയുന്നത് കേള്‍ക്കൂ
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 17,070 പേർക്കാണ്. 3.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.