യുടിഐ അസറ്റ് മാനേജ്‌മെന്റ് ഐപിഒ പ്രഖ്യാപിച്ചു; പ്രാഥമിക ഓഹരി വില്‍പ്പനയുമായി നിരവധി കമ്പനികൾ രം​ഗത്ത്

 മറ്റ് നിരവധി കമ്പനികളും ഈ മാസം ഐ‌പി‌ഒ വിപണിയിലെത്താൻ ഒരുങ്ങുന്നു.

uti amc ipo

മുംബൈ: മ്യൂച്വല്‍ ഫണ്ട് കമ്പനിയായ യുടിഐ അസറ്റ് മാനേജ്‌മെന്റ് (യുടിഐ എഎംസി) ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു. 3,000 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കാണ് യുടിഐ എഎംസി പദ്ധതിയിടുന്നത്. സെപ്റ്റംബര്‍ 14 ലെ ആഴ്ചയില്‍ ഐപിഒ നടത്താനാണ് കമ്പനി ആലോചിക്കുന്നത്.

“ഈ മാസം ഐ‌പി‌ഒ വിപണിയിൽ ധാരാളം സപ്ലൈ എഡിറ്റിംഗ് നടക്കുന്നതിനാൽ സെപ്റ്റംബർ 14 നുളള ആഴ്ചയിൽ ഐപിഒ ആരംഭിക്കാനാണ് പദ്ധതി,” കമ്പനിയുടെ ഐപിഒ അഡ്വൈസർ അഭിപ്രായപ്പെട്ടതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

ഐ‌പി‌ഒ മാർക്കറ്റ് പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്ന സമയത്താണ് മ്യൂച്വൽ ഫണ്ട് കമ്പനിയുടെ ഓഹരി വിൽപ്പന ആരംഭിക്കാനുള്ള പദ്ധതി വരുന്നത്. മറ്റ് നിരവധി കമ്പനികളും ഈ മാസം ഐ‌പി‌ഒ വിപണിയിലെത്താൻ ഒരുങ്ങുന്നു. ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസ് ലിമിറ്റഡ്, റൂട്ട് മൊബൈൽ ലിമിറ്റഡ് എന്നീ രണ്ട് കമ്പനികൾ തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള തീയതികൾ ഇതിനകം പ്രഖ്യാപിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios