ടെലികോം വ്യവസായത്തിൽ മേഖല തിരിച്ച് ലൈസൻസ് നൽകാൻ ട്രായ് ശുപാർശ
ഈ വിഭാഗത്തിലേക്ക് എത്തുന്ന കമ്പനികൾക്ക് നേരിട്ട് ഉപഭോക്താക്കൾക്ക് കണക്ടിവിറ്റി നൽകാനാകില്ല.
ദില്ലി: ടെലികോം രംഗത്ത് അടിസ്ഥാന സൗകര്യം, നെറ്റ്‍വർക്ക് സർവീസ്, സർവീസ് ഡെലിവറി തുടങ്ങിയ മേഖലകളിൽ പ്രത്യേക ലൈസൻസ് ഏർപ്പെടുത്താൻ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്). ടെലികോം രംഗത്ത് ഏകീകൃത ലൈസൻസ് അനുവദിക്കുന്നതിന് പുറമേ ഓരോ മേഖലയിലും പ്രത്യേകം പ്രത്യേകം ലൈസൻസ് സംവിധാനവും നൽകാനാണ് ട്രായ് ശുപാർശ.
കൂടുതൽ കമ്പനികളെ ടെലികോം വ്യവസായത്തിലേക്ക് എത്തിക്കാനും മത്സരം കടുപ്പിക്കാനും നിർദ്ദേശിക്കുന്നതാണ് ട്രായ് ശുപാർശകൾ. ടെലികോം ശൃംഖല പരിപാലിക്കുന്നതിനായി ആക്സസ് നെറ്റ്‍വർക്ക് പ്രൊവൈഡർ എന്ന വിഭാഗം രൂപീകരിച്ച് പ്രത്യേക ലൈസൻസ് ഏർപ്പെടുത്തണമെന്നും ട്രായ് വാദിക്കുന്നു.
ഈ വിഭാഗത്തിലേക്ക് എത്തുന്ന കമ്പനികൾക്ക് നേരിട്ട് ഉപഭോക്താക്കൾക്ക് കണക്ടിവിറ്റി നൽകാനാകില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona