'അഡോപ്റ്റ് എ കോവിഡ് വാരിയർ വാർഡ് സ്കീം' സ്കോളർഷിപ്പുമായി ഹിറ്റ്‌സ്

അഡോപ്റ്റ് എ കോവിഡ് വാരിയർ വാർഡ് സ്കീം എന്ന പദ്ധതിയിലൂടെ വിദ്യാർത്ഥിയുടെ ബോർഡിംഗ് ഫീസുൾപ്പെടെയുള്ള എല്ലാ ചെലവുകളും ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് വഹിക്കും

The Hindustan Institute of Technology and Science announces a covid warrior ward


കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യപ്രവർത്തകരുടെ കുട്ടികൾക്ക് സ്കോളർഷിപ്പുമായി ഇന്ത്യയിലെ പ്രമുഖ സർവകലാശാലയായ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (ഹിറ്റ്‌സ്). “അഡോപ്റ്റ് എ കോവിഡ് വാരിയർ വാർഡ് സ്കീം” എന്ന പദ്ധതിയിലൂടെ വിദ്യാർത്ഥിയുടെ ബോർഡിംഗ് ഫീസുൾപ്പെടെയുള്ള എല്ലാ ചെലവുകളും ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് വഹിക്കും,  പ്രതിമാസ സ്റ്റൈപ്പന്റും ഇതിൽ ഉൾപ്പെടുന്നു. സ്കോളർഷിപ്പ് കോഴ്സിന്റെ നിർദ്ദിഷ്ട കാലയളവ് മാത്രമേ ലഭിക്കൂ. അടിസ്ഥാനപരമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്കോളർഷിപ്പുകൾ നൽകുന്നത്. 

കൊവിഡ്  പ്രതിരോധപ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർ, ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, സർക്കാർ- സേവന  ഉദ്യോഗസ്ഥർ എന്നിവരുടെ കുട്ടികൾക്കും സ്കോളർഷിപ്പ് നൽകുന്നുണ്ട്. രണ്ട് വർഷകാലയളവിൽ നൂറോളം സ്കോളർഷിപ്പാണ് ഹിറ്റ്‌സ് നൽകുക. ഇത് കൂടാതെ  സ്ഥാപക ചെയർമാൻ ഡോ. കെ സി ജി വർഗീസിന്റെ പേരിലുള്ള സ്കോളർഷിപ്പുകളും നിലവിലുണ്ട്. മൂന്ന് കാറ്റഗറിയായാണ് ഈ സ്കോളർഷിപ്പുകളെ തരംതിരിച്ചിരിക്കുന്നത്
ഒന്നാമത്തെയാണ്  Merit Scholarship, പ്ലസ്ടു ഫലത്തിന്റെയും HITSEEE സ്കോറിന്റെയും അടിസ്ഥാനത്തിലാണ് ഈ സ്കോളർഷിപ്പ് 
Merit Cum Means Scholarship, അംഗവൈകല്യമുള്ളവർ, പട്ടാളത്തിൽ നിന്ന് വിരമിച്ചവരുടെ മക്കൾ , സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തുടങ്ങിയവർക്കാണ് ഈ സ്കോളർഷിപ്പ് 
Sports & Cultural Scholarship, ദേശീയ-സംസ്ഥാനതലത്തിൽ കലാ,കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നവർക്കാണ് ഈ സ്കോളർഷിപ്പ്  നൽകുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios