ഇന്ത്യയിലെ ഉല്‍പ്പാദന പദ്ധതി വിശദമാക്കണം: ടെസ്‍ലയോട് കേന്ദ്ര സര്‍ക്കാര്‍
ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കണമെന്നുമാണ് ടെസ്‍ല കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ദില്ലി: ഇന്ത്യയിലെ ഉല്‍പ്പാദന പദ്ധതി വിശദമാക്കാന്‍ യുഎസ് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‍ലയോട് നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് നിന്ന് ഘടകങ്ങള്‍ ഏറ്റെടുക്കുന്നതും അത് എത്ര ശതമാനം വരെയായിരിക്കുമെന്നും ഉള്‍പ്പെടെയുളള കമ്പനിയുടെ പദ്ധതി വിശദമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇലക്ടിക് കാറിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ടുളള നികുതി കുറയ്ക്കണമെന്ന കമ്പനിയുടെ ആവശ്യം പരിഗണിക്കും മുമ്പ് ഇക്കാര്യങ്ങള്‍ അറിയിക്കാനാണ് കേന്ദ്ര ഖന വ്യവസായ മന്ത്രാലയവും ധനമന്ത്രാലയവും ടെസ്‍ലയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുളള 10 ശതമാനം സാമൂഹികക്ഷേമ സര്‍ചാര്‍ജ് ഒഴിവാക്കണമെന്നും ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കണമെന്നുമാണ് ടെസ്‍ല കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona