ഇനി രണ്ടല്ല, ഒന്ന്: സീ എന്റർടെയ്ൻമെന്റും സോണി പിക്ചേഴ്സ് ലിമിറ്റഡും ലയിക്കുന്നു
ഇരു കമ്പനികളുടെയും ലീനിയർ നെറ്റ്‌വർക്കുകളും ഡിജിറ്റൽ ആസ്തികളും പ്രൊഡക്ഷൻ ഓപറേഷനും പ്രോഗ്രാം ലൈബ്രറികളും ഒന്നാക്കാനുള്ള തീരുമാനവും മാനേജ്മെന്റ് തലത്തിൽ കൈക്കൊണ്ടിട്ടുണ്ട്.
ദില്ലി: സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യയുമായി ലയിക്കാൻ സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ തീരുമാനം. ഇതിന് ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകി.
ലയനത്തിന് ശേഷം സീ എന്റർടെയ്ൻമെന്റിന് 47.07 ശതമാനം ഓഹരിയുണ്ടാകും. അവശേഷിക്കുന്ന 52.93 ശതമാനം ഓഹരി സോണിയുടേതായിരിക്കും. സാമ്പത്തികമായ അളവുകോൽ മാത്രം നോക്കിയല്ല ലയന തീരുമാനം ഡയറക്ടർ ബോർഡ് യോഗം അംഗീകരിച്ചതെന്ന് സീ പറഞ്ഞു. സോണി മുന്നോട്ടുവെച്ച നയപരമായ മൂല്യങ്ങൾ കൂടി പരിഗണിച്ചാണിതെന്നും അവർ വിശദീകരിച്ചു.
എല്ലാ ഓഹരി ഉടമകളുടെയും തത്പരകക്ഷികളുടെയും താത്പര്യം പരിഗണിച്ച് തന്നെയാണ് ലയന തീരുമാനം എന്നും സീ വ്യക്തമാക്കി. ദക്ഷിണേഷ്യയിലെ വലിയ മീഡിയ ആന്റ് എന്റർടെയ്ൻമെന്റ് കമ്പനിയാവാനും അതുവഴി ലാഭവും വളർച്ചയും നേടാനുമാണ് സീയുടെ ശ്രമം.
സോണിയുടെ ഓഹരി ഉടമകൾ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കും. ഇരു കമ്പനികളുടെയും ലീനിയർ നെറ്റ്‌വർക്കുകളും ഡിജിറ്റൽ ആസ്തികളും പ്രൊഡക്ഷൻ ഓപറേഷനും പ്രോഗ്രാം ലൈബ്രറികളും ഒന്നാക്കാനുള്ള തീരുമാനവും മാനേജ്മെന്റ് തലത്തിൽ കൈക്കൊണ്ടിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona