കോടികൾ കടം വാങ്ങിയത് പ്രശസ്തിയും കരുത്തും ഉപയോ​ഗിച്ച്: ബിആർ ഷെട്ടിയുടെ എൻ‌എം‌സി ഹെൽത്തിന് സംഭവിച്ചത്

കടത്തിന് കൊളാറ്ററൽ ആയി ബാങ്കിന് 16 സ്വത്തുക്കൾ നൽകാനും അധിക ഗ്യാരണ്ടികൾ നേടാനും മാർച്ച് യോഗത്തിൽ തീരുമാനിച്ചതായി പറഞ്ഞ കരാറിൽ നിന്ന് പിന്മാറിയതിനാണ് ഇന്ത്യയിലെ ബാങ്ക് ഓഫ് ബറോഡ ഷെട്ടിക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങിയത്.

Shetty use  strength and reputation as a billionaire for seeking loans

എൻ‌എം‌സി ഹെൽത്തിന്റെയും തന്റെയും ധനസ്ഥിതി മോശമായിട്ടും കോടീശ്വരനെന്ന നിലയിലുളള പ്രശസ്തിയും കരുത്തും ഉപയോ​ഗിച്ച് ബി ആർ ഷെട്ടി കൂടുതൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പകളെടുത്തതായി റിപ്പോർട്ട്. പ്രശസ്തിയുടെ അടിസ്ഥാനത്തിൽ കടം വാങ്ങുകയും, പിന്നീട് വലിയ അളവിൽ ആ വ്യക്തിയോ സ്ഥാപനമോ ധനപരമായ പ്രതിസന്ധിയിലായിരുന്നുവെന്ന് പുറത്തറിയുന്നത് ഗൾഫ് മേഖലയിൽ അസാധാരണമല്ലെന്ന് ബാങ്കർമാരും വിശകലന വിദഗ്ധരും അഭിപ്രായപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

തന്റെ ബിസിനസ്സ് സാമ്രാജ്യത്തെ ബാധിച്ച പ്രതിസന്ധി രൂക്ഷമായപ്പോൾ, ബി ആർ ഷെട്ടി മാർച്ച് പകുതിയോടെ ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായാണ് റിപ്പോർട്ട്. അദ്ദേഹവും കമ്പനികളും കുടിശ്ശിക വരുത്തിയ 250 മില്യൺ ഡോളർ വായ്പയെപ്പറ്റി ചർച്ച ചെയ്യാനായിരുന്നു ഇത്. യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഗ്രൂപ്പായ എൻ‌എം‌സി ഹെൽത്ത് ഡസൻ കണക്കിന് ബാങ്കുകളിൽ നിന്ന് ആസ്ഥാനമോ അടിസ്ഥാന സ്ഥാപനങ്ങളോ ഈടായി നൽകാതെ അപ്പോഴേക്കും വായ്പയെടുത്തിരുന്നു.

കടത്തിന് കൊളാറ്ററൽ ആയി ബാങ്കിന് 16 സ്വത്തുക്കൾ നൽകാനും അധിക ഗ്യാരണ്ടികൾ നേടാനും മാർച്ച് യോഗത്തിൽ തീരുമാനിച്ചതായി പറഞ്ഞ കരാറിൽ നിന്ന് പിന്മാറിയതിനാണ് ഇന്ത്യയിലെ ബാങ്ക് ഓഫ് ബറോഡ ഷെട്ടിക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങിയത്. കരാർ “വഞ്ചനാപരമായ രേഖ” ആണെന്ന് ഷെട്ടി പറഞ്ഞതായി കോടതി രേഖകൾ ഉണ്ടെന്ന് റോയിട്ടേഴസ് റിപ്പോർട്ട് ചെയ്യുന്നു. 

വഞ്ചന ആരോപണങ്ങളും നാല് ബില്യൺ ഡോളറിലധികം വരുന്ന മറഞ്ഞിരിക്കുന്ന കടങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നും യു‌എഇയിലെ ചില ബാങ്കുകൾക്കും വിദേശ വായ്പക്കാർക്കും കനത്ത നഷ്ടമുണ്ടായി. കുടിശ്ശികയുള്ള പണം തിരിച്ചെടുക്കാൻ ഈ വെളിപ്പെടുത്തൽ അവരെ നിയമപോരാട്ടങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തു.

യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റല്‍ ശൃംഖലയായ എന്‍എംസിയെ മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കു ശേഷമാണ് ഏപ്രിലിൽ പുതിയൊരു ഭരണ സമിതിക്ക് കീഴിലേക്ക് മാറ്റിയത്. നേരത്തെ നല്‍കിയ കണക്കുകള്‍ പ്രകാരം കമ്പനിയുടെ കടബാധ്യത 2.1 ബില്യണ്‍ ഡോളറായിരുന്നെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചില്‍, 6.6 ബില്യണ്‍ ഡോളറിന്റെ കടമുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു.

നേരത്തെ റിപ്പോര്‍ട്ടുചെയ്തതിനേക്കാള്‍ ഷെട്ടിക്കും കമ്പനിക്കും ഒരു ബില്യണ്‍ ഡോളറിലധികം കടബാധ്യതയുണ്ടെന്ന് ഷെട്ടിക്ക് കൂടി നിയന്ത്രണ പങ്കാളിത്തമുള്ള ധനകാര്യസ്ഥാപനമായ ഫിനാബ്ലര്‍ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു.

ലോണിന് ഗ്യാരണ്ടിയായി ബാങ്കില്‍ പണയം വെച്ച 16 സ്വത്തുവകകള്‍ ബാങ്കിന് കൈമാറാന്‍ ഷെട്ടി ബാധ്യസ്ഥനാണെന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി. യുഎഇയിലാണ് വായ്പകൾ നൽകിയിട്ടുള്ളതെന്നും ഇന്ത്യയിലെ ഒരു കോടതിയിൽ ഇത് നടപ്പാക്കാൻ കഴിയില്ലെന്നും ഷെട്ടി വാദിച്ചു. യുഎഇ, ഒമാൻ, മുംബൈ എന്നിവിടങ്ങളിലെ പ്രാദേശിക ഓഫീസുകളിൽ നിന്നാണ് വായ്പ അനുവദിച്ചതെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios