നാല് കൽക്കരി കമ്പനികൾക്ക് അദാനി​ ഓസ്ട്രേലിയ 106 മില്യൺ ഡോളർ നൽകണമെന്ന് ക്വീന്‍സ്‍ലാൻഡ് കോടതി

ലേക്ക് വെർമോണ്ടിന് 37.6 മില്യൺ ഡോളറും ക്യു കോളിന് 25.3 മില്യൺ ഡോളറും ബൈർവെൻ കോളിന് 31.7 മില്യൺ ഡോളറും സോനോമ മൈനിന് 11.9 മില്യൺ ഡോളറും അദാനി ഓസ്ട്രേലിയ നൽകണം.

Queensland Supreme Court judgement against adani Australia

മുംബൈ: നാല് കല്‍ക്കരി കമ്പനികള്‍ക്ക് അദാനി ഓസ്‌ട്രേലിയ 106 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് ക്വീന്‍സ്‍ലാൻഡ് കോടതി നിർദ്ദേശിച്ചു. നോർത്ത് ക്വീൻസ്‍ലാൻഡിലെ അബോട്ട് പോയിന്റ് കൽക്കരി ടെർമിനിലേക്കുളള പ്രവേശനവും ടെർമിനൽ കൈകാര്യം ചെയ്യലും സംബന്ധിച്ച കരാറുമായി ബന്ധപ്പെട്ട തകർത്തിലാണ് കോടതിയുടെ ഉത്തരവ്. ഇന്ത്യൻ ബിസിനസ് ​ഗ്രൂപ്പായ അദാനി ഓസ്ട്രേലിയ നാല് കമ്പനികൾക്കായി ഈ തുക കൈമാറണമെന്ന് കോടതി വ്യക്തമാക്കി.

"ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലുളള ക്വീൻസ്‍ലാന്റ് സുപ്രീം കോടതി വ്യാഴാഴ്ച വൈകി പുറത്തിറക്കിയ വിധിന്യായത്തിൽ, 2017 ജൂലൈ മുതൽ 2018 ജൂലൈ വരെ തുറമുഖത്തേക്ക് പ്രവേശിക്കുന്നതിന് അദാനി ന്യായമായ ചാർജുകൾ നൽകിയിട്ടില്ലെന്ന് കോടതി കണ്ടെത്തി," ഓസ്‍ട്രേലിയൻ മാധ്യമമായ ഫിനാൻഷ്യൽ റിവ്യൂ റിപ്പോർട്ട് ചെയ്തു.

കോടതി ഉത്തരവ് അനുസരിച്ച്, ലേക്ക് വെർമോണ്ടിന് 37.6 മില്യൺ ഡോളറും ക്യു കോളിന് 25.3 മില്യൺ ഡോളറും ബൈർവെൻ കോളിന് 31.7 മില്യൺ ഡോളറും സോനോമ മൈനിന് 11.9 മില്യൺ ഡോളറും അദാനി ഓസ്ട്രേലിയ നൽകണം.

Latest Videos
Follow Us:
Download App:
  • android
  • ios