പലചരക്ക് സാധനങ്ങൾ ഇനി വിരൽ തുമ്പിൽ; ‘എൻ നാട്ടുകട’ ആപ്പും വെബ്‌സൈറ്റും അവതരിപ്പിച്ച് നിറപറ

പുത്തൻ സാങ്കേതികവിദ്യയിൽ അവതരിപ്പിച്ച ആപ്പിലൂടെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ എളുപ്പത്തിൽ ഓർഡർ ചെയ്യാനും അവ ട്രാക്ക് ചെയ്യാനും സാധിക്കും. 

nirapara launches nkada app

പ്രമുഖ ഭക്ഷ്യോത്പന്ന വിതരണ ബ്രാൻഡ് നിറപറയുടെ നിർമാതാക്കളായ കെകെആർ ഗ്രൂപ്പിന്റെ ഓൺലൈൻ സംരഭമായ ‘എൻ നാട്ടുകട’ (N Nattukada) കൊച്ചിയിൽ അവതരിപ്പിച്ചു. അരി, മസാല പൊടികൾ, അച്ചാറുകൾ, ബ്രേക്ഫാസ്റ്റ് പൗഡറുകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ നിറപറയുടെ എല്ലാ ഉത്പന്നങ്ങളും എൻ നാട്ടുകടയിൽ ലഭിക്കും. ഒപ്പം തെരഞ്ഞെടുത്ത ബ്രാൻഡുകളുടെ ഉത്പന്നങ്ങളും എൻ നാട്ടുകടയിൽ നിന്നും ഓൺലൈനായി ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്. എൻ നാട്ടുകടയുടെ മൊബൈൽ ആപ്ലിക്കേഷനായ ‘nkada’ യും കെകെആർ ഗ്രൂപ്പ് ലോഞ്ച് ചെയ്തിട്ടുണ്ട്.

nirapara launches nkada app


പുത്തൻ സാങ്കേതികവിദ്യയിൽ അവതരിപ്പിച്ച ആപ്പിലൂടെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ എളുപ്പത്തിൽ ഓർഡർ ചെയ്യാനും അവ ട്രാക്ക് ചെയ്യാനും സാധിക്കും. ചില്ലറ വ്യാപാരികൾ, ചെറുകിട കച്ചവടക്കാർ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, കാറ്ററേഴ്‌സ്, സാധാരണ ഉപഭോക്താക്കൾ എന്നിവർക്കെല്ലാം ഇനിമുതൽ എൻകടയിലൂടെ (nkada) സാധാനങ്ങൾ വാങ്ങാൻ സാധിക്കും. സാധനങ്ങൾ ഓർഡർ ചെയ്ത് അടുത്തുള്ള എൻ നാട്ടുകട ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങാനും സാധിക്കും. ഉപഭോക്താക്കൾക്ക് nkada ആപ്പ് നിറപറയുടെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് ( www.nirapara.com )

ഉപഭോക്താക്കളുടെ ലാഭസാധ്യകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എൻ നാട്ടുകടയുടെ പ്രവർത്തനം. പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ഉപഭോക്താക്കളെ ശക്തിപ്പെടുത്തുന്നതോടൊപ്പം, ശരിയായ വിലയ്ക്ക് കൃത്യ സമയത്ത് സാധനങ്ങൾ അവരിലേയ്ക്ക് എത്തിക്കുന്നതും എൻ നാട്ടുകട ലക്ഷ്യം വയ്ക്കുന്നു. സാധനങ്ങൾ ഓർഡർ ചെയ്യുന്നതിനോടൊപ്പം സേവനം സംബന്ധിക്കുന്ന സംശയങ്ങൾ, പരാതികൾ, പ്രതികരണങ്ങൾ എന്നിവയും എൻ നാട്ടുകടയിലൂടെ അറിയിക്കാവുന്നതാണ്. കർഷകരിൽ നിന്നും നേരിട്ട് സാധനങ്ങൾ ശേഖരിച്ച് സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിക്കുകയും, അവിടെ നിന്ന് എൻ നാട്ടുകട സ്റ്റോറുകളിലൂടെ nkada ആപ്പിലൂടെ ലഭിച്ച ഓർഡർ പ്രകാരം ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതുമാണ് എൻ നാട്ടുകടയുടെ പ്രവർത്തന രീതി. 

ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും കണക്കിലെടുത്തുകൊണ്ടാണ് എൻ നാട്ടുകട ആരംഭിച്ചതെന്ന് കെകെആർ ഗ്രൂപ്പ് വൈസ് ചെയർമാൻ ബിജു കർണൻ പറഞ്ഞു. കേരളത്തിന്റെ പാരമ്പര്യ രുചികൾ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിൽ തങ്ങൾ എപ്പോഴും മുൻപന്തിയിലുണ്ടാകാറുണ്ടെന്നും 2020 ഡിസംബറോട് കൂടി എൻ നാട്ടുകട ഇന്ത്യയിൽ മൊത്തമായി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാ മലയാളികൾക്കും ഉയർന്ന ഗുണനിലവാരമുള്ള, കേരളത്തിന്റെ തനതായ രുചി സമ്മാനിക്കുന്ന നിറപറയോടൊപ്പം, ഭക്ഷ്യേതര വിഭാഗങ്ങളായ ആരോഗ്യം, വെൽനെസ്സ് ആന്റ് ഹൈജീൻ മേഖലകളിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കെകെആർ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios