മിസ്ട്രി കുടുംബത്തിന്റെ ഓഹരിക്ക് പരമാവധി 80,000 കോടി മൂല്യം മാത്രം: കോടതിയിൽ നിലപാട് വ്യക്തമാക്കി ടാറ്റ

ടാറ്റാ ഗ്രൂപ്പിന് വേണ്ടി മുൻ ചെയർമാൻ രത്തൻ ടാറ്റ അത്ഭുതകരമായി പ്രവർത്തിപ്പിച്ചതായും 1991 നും 2012 നും ഇടയിൽ ടാറ്റയുടെ വിപണി മൂലധനം 500 മടങ്ങ് ഉയർന്നതായും ടാറ്റാ സൺസിനെ പ്രതിനിധീകരിച്ച് സാൽവെ വ്യക്തമാക്കി.

Mistry stake valued at Rs 80,000 crore Tata in supreme court

മുംബൈ: ടാറ്റാ സൺസിലെ മിസ്ട്രിയുടെ കുടുംബത്തിന്റെ 18.4 ശതമാനം ഓഹരിയുടെ മൂല്യം 70,000 കോടി രൂപയ്ക്കും 80,000 കോടി രൂപയ്ക്കും ഇടയിലാണെന്ന് ടാറ്റ ഗ്രൂപ്പ് കണക്കാക്കുന്നു. മിസ്ട്രി കുടുംബം 1.78 ട്രില്യൺ രൂപയാണ് തങ്ങളുടെ ഓഹരിയുടെ മൂല്യമായി അവകാശപ്പെടുന്നത്.

മിസ്ട്രി കുടുംബത്തിന്റെ ഓഹരികളുടെ മൂല്യം 70,000-80,000 കോടി രൂപയാണെന്നും ടാറ്റ സൺസ് അംഗത്തിന് മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളെക്കുറിച്ച് ആരോപണം ഉന്നയിക്കാൻ കഴിയില്ലെന്നും ഇന്ന് സുപ്രീം കോടതിയിൽ നടന്ന ഹിയറിംഗിനിടെ, ടാറ്റ സൺസ് അഭിഭാഷകൻ ഹരീഷ് സാൽവെ അഭിപ്രായപ്പെട്ടു.

ടാറ്റാ ഗ്രൂപ്പിന് വേണ്ടി മുൻ ചെയർമാൻ രത്തൻ ടാറ്റ അത്ഭുതകരമായി പ്രവർത്തിപ്പിച്ചതായും 1991 നും 2012 നും ഇടയിൽ ടാറ്റയുടെ വിപണി മൂലധനം 500 മടങ്ങ് ഉയർന്നതായും ടാറ്റാ സൺസിനെ പ്രതിനിധീകരിച്ച് സാൽവെ വ്യക്തമാക്കി. “500 ശതമാനം വളർച്ചാ മുന്നേറ്റം ഉണ്ടാകുമ്പോൾ ചില വിജയ പദ്ധതികളും ചില പരാജിത പദ്ധതികളും ഉണ്ടാകും. ചില ബിസിനസുകൾ നഷ്ടം വരുത്തുന്നു എന്നതുകൊണ്ട്, ടാറ്റാ സൺസിൽ തെറ്റായ മാനേജ്മെൻറ് ഉണ്ടെന്ന് അർത്ഥമാക്കേണ്ടതില്ല,” സാൽവെ വാദിച്ചു.

സൈറസ് മിസ്ട്രിയെ ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുന: സ്ഥാപിക്കാനും, മിസ്ട്രിയുടെ പിൻഗാമിയായ എൻ ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുകൊണ്ട് എൻസിഎൽടി കഴിഞ്ഞ ഡിസംബറിൽ നൽകിയ ഉത്തരവിനെതിരെ ടാറ്റാ ഗ്രൂപ്പ് സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

എൻസിഎൽടി വിധി ജുഡീഷ്യൽ അവലോകനത്തിന്റെ പരിധിക്കപ്പുറത്തേക്ക് പോയതായും സാൽവെ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios