ലോകോത്തര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസത്തിന് മിഡില്‍സെക്സ് സര്‍വകലാശാല, ദുബായ്
വിദ്യാർത്ഥികൾക്ക് ലോക നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ആഗോള കാഴ്ച്ചപ്പാടും സമ്മാനിക്കുകയാണ് മിഡിൽസെക്‌സ് യൂണിവേഴ്സിറ്റി, ദുബായ്. ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് തമ്മിൽ ഇടപഴകുന്നതിനും വ്യത്യസ്ത സംസ്കാരങ്ങളും ആശയങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിനുമുള്ള അവസരമാണ് യൂണിവേഴ്സിറ്റി, ഒരുക്കുന്നത്.
അക്കാദമിക പഠനത്തിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസം. മുന്നോട്ടുള്ള ജീവിത്തത്തിൽ ആവശ്യമായ രീതിയിൽ ഒരു വ്യക്തിയെ വാർത്തെടുക്കുക എന്നതാണ് പഠനം കൊണ്ട് നമ്മൾ അർത്ഥമാക്കേണ്ടത്. ഇതിന് ഏറ്റവും സഹായകമാകുന്നത് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം തന്നെയാണ്. വിവിധ വിഷയങ്ങളിലെ അറിവിനൊപ്പം ജീവിതത്തിൽ മുന്നേറാൻ ആവശ്യമായ ലോക പരിചയവും അനുഭവജ്ഞാനവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാകണം. ഇത്തരത്തിൽ യഥാർഥ ജീവിത വിജയം നേടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കുന്ന സ്ഥാപനങ്ങളാണ് ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്. വിദ്യാർത്ഥികൾക്ക് ലോക നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ആഗോള കാഴ്ച്ചപ്പാടും സമ്മാനിക്കുകയാണ് മിഡിൽസെക്‌സ് യൂണിവേഴ്സിറ്റി, ദുബായ്.
ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് തമ്മിൽ ഇടപഴകുന്നതിനും വ്യത്യസ്ത സംസ്കാരങ്ങളും ആശയങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിനുമുള്ള അവസരമാണ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി, ദുബായ്, ഒരുക്കുന്നത്. ബ്രസീല്‍, തായ്‌ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, റഷ്യ, തുടങ്ങി വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളാണ് ഓരോ വര്‍ഷവും ദുബായ് മിഡിൽസെക്സ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാൻ എത്തുന്നത്. ദുബായ് കൂടാതെ ലണ്ടനിലും മൗറീഷ്യസിലും മാൾട്ടയിലും ശാഖകളുള്ള മിഡിൽസെക്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ഒരു കോഴ്സ് വിവിധ രാജ്യങ്ങളിൽ പഠിക്കുവാനുള്ള അവസരം ഒരുക്കുന്നു.
2020 ൽ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയുടെ ദുബായ് ശാഖയിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥിക്ക് 2021 ൽ ഹോം ക്യാമ്പസായ ലണ്ടനിലോ മറ്റു ക്യാമ്പസുകളിലോ പോയി പടിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സപ്തംബറിൽ ആരംഭിക്കുന്ന അധ്യയന വർഷത്തിലേക്ക് അപേക്ഷിക്കാം.
അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, ബിസിനസ് മാനേജ്മെന്റ്, ബിസിനസ്, ലോ ആന്‍ഡ് ക്രിമിനോളജി, ഡിജിറ്റൽ മീഡിയ, ക്രിയേറ്റീവ് റൈറ്റിങ് ആൻഡ് ജേർണലിസം, മാർക്കറ്റിങ്, ടൂറിസം, അഡ്വർടൈസിങ്, പബ്ലിക്‌റിലേഷൻസ് ആൻഡ് ബ്രാൻഡിങ്, ഗ്രാഫിക് ഡിസൈൻ, സൈക്കോളജി, ഫാഷന്‍ ഡിസൈൻ, മീഡിയ, ഫിലിം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരമുണ്ട്. വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാനാവും. മികച്ച ഭാവി ഉറപ്പാക്കാൻ മിഡിൽസെക്സ് ദുബായ് വിദ്യാർഥികളെ സഹായിക്കുന്നു.
വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ പുലർത്തുന്ന കർക്കശ്യമാണ് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയെ മറ്റു സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നോളജ് ഓഫ് ഹ്യൂമന്‍ ഡവലപ്മെന്റ് അതോറിറ്റിയും ക്യുഎസും ചേർന്ന് തയ്യാറാക്കുന്ന പട്ടികയിൽ 5-സ്റ്റാര്‍ റേറ്റിങ്ങാണ് സര്‍വകലാശാലയ്ക്ക് നല്‍കിയിരിക്കുന്നത്. അക്കാദമിക് രംഗത്തെ മികവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നു എന്നതുമാണ് ഇത്തരം അംഗീകാരങ്ങൾ മിഡില്‍സെക്സ് സര്‍വകലാശാലയെ തേടി എത്തുന്നതിനു കാരണം.
ഓരോ വിദ്യാത്ഥിയെയും പ്രത്യേകമായി പരിഗണിക്കുന്നതിനും അവരുടെ അഭിരുചിക്കനുസരിച്ച് പ്രൊഫഷണൽ രംഗത്ത് ഉയർത്തികൊണ്ട് വരുവാനും പഠനനിലവാരത്തിൽ പ്രത്യേക ഊന്നൽ നൽകി മികച്ച കരിയർ ഉറപ്പിക്കാനും മിഡിൽസെക്സ് ശ്രദ്ധിക്കുന്നു. കേവലം നാലു ചുവരിനുള്ളില്‍ അടച്ചിരുന്നുള്ള പഠനത്തിനുമപ്പുറം കരിയര്‍, സംരംഭകത്വം, നെറ്റ് വര്‍ക്കിങ് പിന്തുണയോടെ വിദ്യാർഥികളുടെ മുന്നേറ്റത്തിനാണ് മിഡിൽസെക്സ് ദുബായ് പ്രാധാന്യം നല്‍കുന്നത്.
വിദ്യാർഥികളുടെ പഠന മികവിനെ അടിസ്ഥാനമാക്കി 90,000 ദിര്‍ഹത്തിന്റെ അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പും പ്രത്യേക ഗ്രാന്റുകളും മിഡില്‍സെക്സ് സര്‍വകലാശാല നൽകുന്നുണ്ട്. കേരളത്തിലെ വിദ്യാർഥികള്‍ക്കായി 4000 ദിര്‍ഹത്തിന്റെ ഗ്രാന്റാണ് മിഡില്‍സെക്‌സ് സർവകലാശാല നല്‍കുന്നത്. മികച്ച നിലവാരത്തിലുള്ള പഠനം, ഉയർന്ന കരിയർ എന്നിവ ഉറപ്പാക്കാൻ ഏതൊരു വിദ്യാർത്ഥിക്കും ദുബായ് മിഡില്‍സെക്സ് സര്‍വകലാശാല തെരഞ്ഞെടുക്കാം. മുമ്പോട്ടുള്ള വിദ്യാഭ്യാസ യാത്രയ്ക്ക് പുതിയ വാതിലാണ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കായി തുറക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: https://bit.ly/2OaKTmZ