കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയുടെ ഓണററി ഡോക്ടറേറ്റ് മാതാ അമൃതാനന്ദമയിക്ക്

 2019തിൽ മൈസൂർ സർവകലാശാലയും യു‌എസിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കും ഓണററി ഡോക്ടറേറ്റ് നൽകി മാതാ അമൃതാനന്ദമയിയെ ആദരിച്ചിരുന്നു. 

Mata Amritanandamayi, Receives Honorary Degree From the Kalinga Institute of Industrial Technology

ആത്മീയ രംഗത്തെ മഹത്തായ സംഭാവനകൾക്കുള്ള അംഗീകാരമായി മാതാ അമൃതാനന്ദമയിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (KIIT) . 7 -ാമത് വാർഷിക കൺവൻഷൻ ചടങ്ങിലാണ് ബഹുമതി സമ്മാനിച്ചത്. വിദ്യാഭ്യാസം, പാരിസ്ഥിതിക പ്രശ്നങ്ങൾ, സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിലുള്ള മാതാ അമൃതാനന്ദമയുടെ മഹത്തായ സംഭാവനകൾ വിലയിരുത്തിയാണ് ഓണററി ബഹുമതി സമ്മാനിച്ചത്. 

ലോകത്തിന് മുമ്പിൽ മാനവികതയുടെ മുഴുവൻ കണ്ണുകളും ഉറ്റുനോക്കുന്നതും  മാതാ അമൃതാനന്ദമയിലേക്കാണെന്നും സമാധാനപരമായും സമചിത്തതയോടെയും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള വൈകാരിക പിന്തുണയും ശക്തിയും ലോകത്തിന് അമ്മ പകരുന്നതായും ബിരുദം നൽകിക്കൊണ്ട് കെഐഐടിയുടെ വൈസ് ചാൻസലർ പ്രൊഫ. സസ്മിത സാമന്ത പറഞ്ഞു.

മികച്ച വിദ്യാഭ്യാസം  വിദ്യാർത്ഥികൾക്ക് നൽകി സാമൂഹിക അവബോധം വളർത്തുകയും സമൂഹത്തിന് വെളിച്ചം പകരുവാൻ ആ വിദ്യാഭ്യാസത്തിലൂടെ സാധിക്കണമെന്നും മറുപടി പ്രസംഗത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു. KIIT യുടെ ചാൻസലർ പ്രൊഫ. വേദ് പ്രകാശ്, പ്രോ-ചാൻസലർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. 2019തിൽ മൈസൂർ സർവകലാശാലയും യു‌എസിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കും ഓണററി ഡോക്ടറേറ്റ് നൽകി മാതാ അമൃതാനന്ദമയിയെ ആദരിച്ചിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios