'സംഭരണം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും' സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശില്‍പശാല
സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് നയം, സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതില്‍ വകുപ്പുകളുടെ പങ്ക്, പര്‍ച്ചേയ്സ് ഓപ്ഷനുകളും രീതികളും, കെഎസ്‍യുഎമ്മിന്‍റെ പങ്ക് എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളെ സര്‍ക്കാര്‍ വകുപ്പുകളുടെ സേവന ദാതാക്കളാക്കി മാറ്റുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‍യുഎം) വെര്‍ച്വല്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് രണ്ട് മുതല്‍ നാല് വരെയാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ശില്‍പശാല.
ആദ്യ സെഷന്‍ ജൂലൈ 29 വ്യാഴാഴ്ച നടക്കും. സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ്പ് നയം, സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതില്‍ വകുപ്പുകളുടെ പങ്ക്, പര്‍ച്ചേയ്സ് ഓപ്ഷനുകളും രീതികളും, കെഎസ്‍യുഎമ്മിന്‍റെ പങ്ക് എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ് ശില്‍പശാല.
സര്‍ക്കാര്‍ വകുപ്പുകള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിവയ്ക്ക് ചെറിയ ടെന്‍ഡര്‍ നടപടികളിലൂടെ ഐടി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കെഎസ്‍യുഎമ്മിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് മാത്രമായിരിക്കും സംഭരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona