വാണിജ്യ യുദ്ധം പ്രതിസന്ധിയായി: ആപ്പിൾ ഐഫോണുകളുടെ കരാർ കമ്പനി ഇന്ത്യയിൽ ഫാക്ടറി വികസിപ്പിക്കുന്നു

നിക്ഷേപം സംബന്ധിച്ച നടപടികൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
 

Foxconn plans to invest 1 billion dollar in india

ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുദൂരിൽ ഫാക്ടറി വികസിപ്പിക്കാൻ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിട്ട് ഫോക്‌സ്‌കോൺ. ആപ്പിൾ ഐഫോണുകളുടെ കരാർ നിർമാതാക്കളായ തായ്വാൻ കമ്പനിയാണ് ഫോക്‌സ്‌കോൺ. ബീജിങും വാഷിംഗ്ടണും തമ്മിലുള്ള വാണിജ്യ യുദ്ധവും കൊറോണ വൈറസ് പ്രതിസന്ധിയും കമ്പനിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത് മൂലമാണ് ഈ നടപടി. 

ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും. ഐ ഫോൺ നിർമാണത്തിന്റെ ഒരു ഭാ​ഗം ചൈനയിൽ നിന്ന് മാറ്റാൻ കരാർ കമ്പനിക്ക് മേൽ സമ്മർദ്ദം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഐഫോൺ ഉൽപാദനത്തിന്റെ ഒരു ഭാഗം ചൈനയിൽ നിന്ന് മാറ്റാൻ തങ്ങളുടെ ഇടപാടുകാർക്ക് മേൽ ആപ്പിളിൽ നിന്ന് ശക്തമായ അഭ്യർത്ഥനയുണ്ടായതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് റിപ്പോർട്ട് ചെയ്യുന്നു.

ചെന്നൈയിൽ നിന്ന് 50 കിലോമീറ്റർ പടിഞ്ഞാറായി നിർമ്മിച്ചിരിക്കുന്ന ശ്രീപെരുമ്പുദൂർ പ്ലാന്റിൽ ആപ്പിളിന്റെ ഐഫോൺ എക്സ്ആർ നിർമാണമാണ് ഫോക്‌സ്‌കോൺ ആസൂത്രണം ചെയ്യുന്നത്. നിക്ഷേപം സംബന്ധിച്ച നടപടികൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios