ഐപിഒ ഈ വർഷം തന്നെയെന്ന് റിപ്പോർട്ട്: വീണ്ടും വൻ നിക്ഷേപ സമാഹരണം നടത്തി സൊമാറ്റോ

സ്റ്റാർട്ടപ്പിലെ സോമാറ്റോയുടെ ആദ്യകാല നിക്ഷേപകനായ ഇൻഫോ എഡ്ജിന്റെ ഓഹരി 18.4% ആണ്. 

Foodtech unicorn Zomato plan ipo this year

ഫുഡ് ടെക് യൂണികോണായ സൊമാറ്റോ ഈ വർഷം ജൂണിൽ നിർദ്ദിഷ്ട പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി നിലവിലുള്ളതും പുതിയതുമായ നിക്ഷേപകരിൽ നിന്ന് 250 മില്യൺ ഡോളർ അധികമായി സമാഹരിച്ചു.

ഐപിഒയ്ക്ക് മുൻപുള്ള ധനസമാഹരണത്തിലൂടെ 5.4 ബില്യൺ ഡോളർ മൂല്യമുളള കമ്പനിയാകാൻ സൊമാറ്റോയ്ക്ക് കഴിഞ്ഞു, ഡിസംബറിലെ 3.9 ബില്യൺ ഡോളറിൽ നിന്ന് വൻ വർധനയാണ് കമ്പനിക്കുണ്ടായത്. 

കോറ മാനേജ്‍മെന്റ് എൽപിയാണ് 115 മില്യൺ ഡോളറിനടുത്ത് ഫണ്ട് നിക്ഷേപിച്ചത്. ഫിഡിലിറ്റി മാനേജ്‍മെന്റ് ആൻഡ് റിസർച്ചിൽ നിന്ന് 55 മില്യൺ ഡോളറും ടൈഗർ ഗ്ലോബൽ മാനേജ്‍മെന്റ് 50 മില്യൺ ഡോളറും മൂലധനത്തോട് കൂട്ടിച്ചേർത്തു. പുതിയ നിക്ഷേപകരായ ബോ വേവ് ക്യാപിറ്റൽ, ഡ്രാഗണീർ ഇൻവെസ്റ്റ്‍മെന്റ് ഗ്രൂപ്പ് എന്നിവയും യഥാക്രമം 20 മില്യൺ ഡോളറും 10 മില്യൺ ഡോളറും കമ്പനിയിൽ നിക്ഷേപിച്ചു.

ഈ റൗണ്ടിനുശേഷം, സ്റ്റാർട്ടപ്പിലെ സോമാറ്റോയുടെ ആദ്യകാല നിക്ഷേപകനായ ഇൻഫോ എഡ്ജിന്റെ ഓഹരി 18.4% ആണ്. ഇൻഷുറൻസ് അഗ്രഗേറ്റർ പോളിസിബാസാറിലും ഇൻഫോ എഡ്ജിന് നിശ്ചിത ഓഹരിയുണ്ട്.

ബില്ലി ഗിഫോർഡ്, ലക്സർ ക്യാപിറ്റൽ, സ്റ്റീഡ് വ്യൂ, ഡി 1 ക്യാപിറ്റൽ, മിറേ അസറ്റ് എന്നിവയുൾപ്പെടെ 10 പുതിയ നിക്ഷേപകരിൽ നിന്ന് കഴിഞ്ഞ വർഷം കമ്പനി ഏറ്റെടുത്ത 660 മില്യൺ ഡോളർ പ്രാഥമിക ധനസമാഹരണത്തിന് പുറമേയാണ് സൊമാറ്റോയിലെ ഏറ്റവും പുതിയ ധനസമാഹരണം. ലോജിസ്റ്റിക് രം​ഗത്ത് നിന്ന് ഏറ്റെടുക്കൽ നടത്താനാണ് സൊമാറ്റോ ലക്ഷ്യമിടുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ മിന്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഐ പി ഒയെക്കുറിച്ച് സൊമാറ്റോ ബോർഡ് അന്തിമ തീരുമാനം എടുക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കമ്പനി ഈ വർഷം തന്നെ ഐപിഒ നടത്തിയേക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. 

Latest Videos
Follow Us:
Download App:
  • android
  • ios