ഫ്ലിപ്കാർട്ട് സിഇഒ കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ടു: ചർച്ചാ വിഷയം രഹസ്യം?
അതേസമയം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉന്നതർ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച് ഫ്ലിപ്കാർട്ട് തങ്ങളുടെ വ്യാപാര പങ്കാളികളുമായിട്ടുള്ള പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
ദില്ലി: ഫ്ലിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ധനകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവിടുകയായിരുന്നു. ഇരുവരും തമ്മിൽ നടന്ന ചർച്ച എന്താണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉന്നതർ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച് ഫ്ലിപ്കാർട്ട് തങ്ങളുടെ വ്യാപാര പങ്കാളികളുമായിട്ടുള്ള പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
എന്നാൽ, ഇതുസംബന്ധിച്ച ചോദ്യങ്ങളോട് ഇതുവരെ ഫ്ലിപ്കാർട്ട് പ്രതികരിച്ചിട്ടില്ല. 35 കോടി രജിസ്ട്രേഡ് ഉപഭോക്താക്കളാണ് ഫ്ലിപ്കാർട്ടിൽ ഉള്ളത്. 2007 പ്രവർത്തനം തുടങ്ങിയ ഫ്ലിപ്കാർട്ട് ഗ്രൂപ്പിന് കീഴിലാണ് ഫ്ലിപ്കാർട്ട്, മിന്ത്ര, ഇ-കാർട്ട്, ഫ്ലിപ്കാർട്ട് ഹോൾസെയിൽ, ക്ലിയർ ട്രിപ്പ് എന്നിവ ഡിജിറ്റൽ പെയ്മെന്റ് സ്ഥാപനമായ ഫോൺ പേയിൽ ബഹുഭൂരിപക്ഷം ഓഹരികളും ഫ്ലിപ്കാർട്ടിന്റേതാണ്. 2018 ലാണ് ആഗോള ഭീമനായ വാൾമാർട്ട് ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികളും ഏറ്റെടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona