ഇനി ഡിജിറ്റൽ കറൻസിയും; വമ്പൻ മാറ്റത്തിന് തയ്യാറായി ആമസോൺ
ക്രിപ്റ്റോകറൻസി രംഗത്ത് നടക്കുന്ന മുന്നേറ്റങ്ങൾ പരിഗണിച്ചാണ് ആമസോണും ഇത്തരമൊരു മാറ്റത്തിനൊരുങ്ങുന്നതെന്നാണ് കമ്പനിയുടെ പ്രതികരണം.
മുംബൈ: ഇ-കൊമേഴ്സ് രംഗത്തെ ഭീമൻ കമ്പനിയായ ആമസോൺ ഡിജിറ്റൽ കറൻസിയും സ്വീകരിക്കാനൊരുങ്ങുന്നു. ബിറ്റ്കോയിൻ പോലുള്ള കറൻസികൾ ഉൽപ്പന്നങ്ങളുടെ വിലയായി ഈടാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഡിജിറ്റൽ കറൻസി ആന്റ് ബ്ലോക്ക്‌ചെയിൻ പ്രൊഡക്ട് ലീഡിനെ കമ്പനിയുടെ ഭാഗമാക്കാനൊരുങ്ങുകയാണ് ആമസോൺ.
ഈ പ്രൊഡക്ട് ലീഡിനായി കമ്പനി പരസ്യവും പുറത്തിറക്കി. പുതുതായി ചുമതലയേറ്റെടുക്കുന്നയാൾ ആമസോണിലെ എല്ലാ വിഭാഗങ്ങളുമായും അടുത്തിടപഴകും. കസ്റ്റമർ എക്സ്പീരിയൻസ്, ടെക്നിക്കൽ സ്ട്രാറ്റജി, ലോഞ്ച് സ്ട്രാറ്റജി എന്നിവയെ കുറിച്ച് പഠിച്ച് രൂപകൽപ്പന നടത്തും.
ഇതുവരെ ആമസോൺ ഡിജിറ്റൽ കറൻസിയെ ഒരു പേമെന്റ് ഓപ്ഷനായി സ്വീകരിച്ച് തുടങ്ങിയിട്ടില്ല. ക്രിപ്റ്റോകറൻസി രംഗത്ത് നടക്കുന്ന മുന്നേറ്റങ്ങൾ പരിഗണിച്ചാണ് ആമസോണും ഇത്തരമൊരു മാറ്റത്തിനൊരുങ്ങുന്നതെന്നാണ് കമ്പനിയുടെ പ്രതികരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona