ടെലികോം ഡയറക്ടറേറ്റ് നിർദ്ദേശം എത്തി; ബിഎസ്എൻഎൽ 4ജി ടെണ്ടർ നടപടികൾ റദ്ദാക്കി

അതിർത്തി തർക്കത്തെ തുടർന്നാണ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്.

bsnl cancels 4 g tender

ദില്ലി: ടെലികോം ഡയറക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരം ബിഎസ്എൻഎൽ 4ജി ടെണ്ടർ നടപടികൾ റദ്ദാക്കി. ചൈനീസ് സ്ഥാപനങ്ങളെ ടെണ്ടറിൽ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മേയ്ക്ക് ഇൻ ഇന്ത്യക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ ടെണ്ടർ ഉടൻ തന്നെ ക്ഷണിക്കും.

അതിർത്തി തർക്കത്തെ തുടർന്നാണ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ ചൈനീസ് കമ്പനികളെ ടെണ്ടറിൽ ഉൾപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാരിന്റെ ടെലികോം വകുപ്പ് ബിഎസ്എൻഎല്ലിന് നിർദ്ദേശം നൽകിയിരുന്നു. 

ടെണ്ടറിലെ നിബന്ധനകൾ ഇന്ത്യൻ കമ്പനികൾക്ക് അവസരം നൽകാത്തതാണെന്ന പരാതി കേന്ദ്രസർക്കാരിന് മുന്നിൽ നേരത്തെ എത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മേയ്ക്ക് ഇൻ ഇന്ത്യക്ക് അനുകൂലമായ നിലപാട് മാറ്റം.

Latest Videos
Follow Us:
Download App:
  • android
  • ios