പിടിച്ചുനിന്നേ പറ്റൂ; ഒടുവില്‍ ആ കടുത്ത തീരുമാനത്തിലേക്ക് നീങ്ങി ടെലികോം ഭീമന്‍ ഭാരതി എയര്‍ടെല്‍

ടെലികോം റെഗുലേറ്ററി അതോറിറ്റി യുക്തിക്ക് അനുസൃതമായ നിലയില്‍ നിരക്ക് വര്‍ധനവെന്ന തീരുമാനത്തെ കുറിച്ച് ചിന്തിക്കുന്നുവെന്ന് അറിഞ്ഞതായി എയര്‍ടെല്ലിന്‌റെ ഇത് സംബന്ധിച്ച പ്രസ്താവനയില്‍ പറയുന്നുണ്ട്. 

bharati airtel decision to increase service rates

ദില്ലി: വന്‍ നഷ്ടം നേരിട്ടതിന് പിന്നാലെ ഉപഭോക്താക്കളുടെ മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. വോഡഫോണ്‍- ഐഡിയ ഈ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭാരതി എയര്‍ടെല്ലും നിരക്ക് വര്‍ധിപ്പിക്കുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി യുക്തിക്ക് അനുസൃതമായ നിലയില്‍ നിരക്ക് വര്‍ധനവെന്ന തീരുമാനത്തെ കുറിച്ച് ചിന്തിക്കുന്നുവെന്ന് അറിഞ്ഞതായി എയര്‍ടെല്ലിന്‌റെ ഇത് സംബന്ധിച്ച പ്രസ്താവനയില്‍ പറയുന്നുണ്ട്. സാങ്കേതിക വിദ്യ നിരന്തരം മാറുന്നത് കൊണ്ട് ഉയര്‍ന്ന മൂലധന നിക്ഷേപമാണ് ടെലികോം സെക്ടറില്‍ ആവശ്യമായി വരുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണക്കാന്‍ നിരന്തര നിക്ഷേപം കൂടിയേ തീരൂ എന്നതാണ് സ്ഥിതിയെന്നും അതിനാല്‍ ഡിസംബര്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധന ഏര്‍പ്പെടുത്തുമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

എജിആര്‍ അടവുകളുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ കമ്പനിക്ക് നഷ്ടം ഉണ്ടായതെന്നും ഭാരതി എയര്‍ടെല്‍ വിശദീകരിക്കുന്നുണ്ട്. 28,450 കോടിയാണ് കേന്ദ്രസര്‍ക്കാരിലേക്ക് എയര്‍ടെല്‍ തിരിച്ചടക്കേണ്ടത്. ഇതില്‍ മുതലായി അടക്കേണ്ടത് 6164 കോടിയാണ്. ഇതിന്‌റെ പലിശ 12219 കോടി, പിഴ 3760 കോടി, പിഴപ്പലിശ 6307 കോടിയുമാണ് തിരിച്ചടക്കേണ്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios