കാലിക്കറ്റ് സര്‍വകലാശാലയില്‍ വനിതാ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം; വിശദാംശങ്ങളിവയാണ്...

 കുറഞ്ഞത് 5 കായിക ഇനങ്ങളില്‍ യോഗ്യത നേടുന്നവര്‍ക്ക് 3-ന് രാവിലെ 10 മണിക്ക് ഭരണകാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 

woman security guard appointment Calicut university

കോഴിക്കോട്:  കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം നടത്തുന്നു. സെപ്തംബര്‍ 2-ന് രാവിലെ 7.30 മുതല്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ കായികക്ഷമതാ പരിശോധന നടക്കും. പരിശോധനയില്‍ പങ്കെടുക്കുന്നവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നല്‍കിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും പേര്, വയസ്, കമ്മ്യൂണിറ്റി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഹാജരാക്കണം. കുറഞ്ഞത് 5 കായിക ഇനങ്ങളില്‍ യോഗ്യത നേടുന്നവര്‍ക്ക് 3-ന് രാവിലെ 10 മണിക്ക് ഭരണകാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 

ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി 1-ന് 40 വയസ് കവിയാത്ത, കുറഞ്ഞത് 157 സെന്റിമീറ്റര്‍ ഉയരമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഉയര്‍ന്ന കാഴ്ചശക്തിയുള്ളവരായിരിക്കണം. എസ്.പി.സി., എന്‍.സി.സി. സര്‍ട്ടിഫിക്കറ്റുകളും സ്‌പോര്‍ട്‌സ്, ഗെയിംസ് ഇനങ്ങളിലുള്ള ജില്ലാ-യൂണിവേഴ്‌സിറ്റി തലം മുതല്‍ മുകളിലേക്കുള്ള നേട്ടങ്ങളും അധികയോഗ്യതകളാണ്. ദിവസം 755 രൂപയും മാസം പരമാവധി 20385 രൂപയുമാണ് വേതനം. വിശദമായ വിജ്ഞാപനം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി, സ്പോട്ട് അഡ്മിഷൻ; കോഴ്സുകളും പ്രവേശനവും അറിയാം 

വനിതാ ഇന്‍സ്ട്രക്ടര്‍ നിയമനം

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വര്‍ഷം നടപ്പിലാക്കിയ 'യെസ് അയാം' പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താല്‍ക്കാലികമായി 2 വനിതാ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അതത് ഗ്രാമ പഞ്ചായത്തുകളില്‍ ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവര്‍/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്സിറ്റി തലത്തില്‍ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ കഴിഞ്ഞവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വയസ് 25-40. അപേക്ഷകള്‍ സെപ്റ്റംബര്‍ 5ന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോണ്‍- 0495 2260272.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇംഹാന്‍സിലേക്ക് അസിസ്റ്റ്ന്റ് പ്രൊഫസര്‍ സൈകാട്രി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അപേക്ഷ office@imhans.ac.in എന്ന മെയിലേക്ക് അയക്കേണ്ടതാണ്. അവസാന തീയതി സെപ്തംബര്‍ 10ന് വൈകുന്നേരം അഞ്ചുമണി വരെ. ഫോണ്‍- 0495 2359352.
 

 

Latest Videos
Follow Us:
Download App:
  • android
  • ios