Courses| കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സ്; നവംബർ 15നകം അപേക്ഷ; മറ്റ് തൊഴിലവസരങ്ങള്‍

കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Vocational Skills Development Course  Keltron

തിരുവനന്തപുരം: കെൽട്രോണിന്റെ (keltron) വഴുതക്കാട് നോളജ് സെന്ററിൽ (knowledge centre) തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് (vocational Courses) അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ്, വെബ് ഡിസൈൻ & ഡെവലപ്‌മെന്റസ്, ഐ.ഒ.റ്റി, പൈത്തൺ, ജാവ, പി.എച്ച്.പി എന്നിവയാണ് കോഴ്‌സുകൾ. പ്ലസ്ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് യോഗ്യത. പ്രായപരിധി ഇല്ല. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ 15 നകം നൽകണം. വിശദവിവരങ്ങൾക്ക് : 8590605260, 0471-2325154.

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ  ഒഴിവുകൾ

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ സെക്രട്ടറിയൽ അസിസ്റ്റന്റ് (ഹിന്ദി), സെക്രട്ടറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ്, ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, കമ്പ്യൂട്ടർ എയിഡഡ് എംബ്രോയിഡറി ആന്റ്  ഡിസൈനിംഗ് എന്നീ ട്രേഡുകളിലും എംപ്ലോയബിലിറ്റി സ്‌കിൽ എന്ന വിഷയത്തിലും ഗസ്റ്റ്  ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 17.11.2021 രാവിലെ 10.30ന് പ്രൻസിപ്പൽ മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം അഭിമുഖത്തിനായി ഹാജരാകേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ്/ഐ.റ്റിയിൽ ബിഇ/ബിടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ഐറ്റിയിൽ എം.ഇ/എം.ടെക് ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. ഒന്നാം ക്ലാസ് എംസിഎ ബിരുദത്തോടൊപ്പം രണ്ടു വർഷം സർവകലാശാലതലത്തിൽ അധ്യാപന പരിചയം ഉള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവർ 17 ന് രാവിലെ 10 മണിക്ക് അസൽ രേഖകളും പകർപ്പും സഹിതം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ നടക്കുന്ന പരീക്ഷ എഴുതണം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക അനുസരിച്ചാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: http://cet.ac.in.

Latest Videos
Follow Us:
Download App:
  • android
  • ios