UPSC Recruitment 2022 : അസിസ്റ്റന്റ് പ്രൊഫസർ, സ്റ്റോഴ്സ് ഓഫീസർ: യുപിഎസ്‍സി 33 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റോഴ്സ് ഓഫീസർ, അസിസ്റ്റന്റ് മിനറൽ എക്കണോമിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ‌, മറ്റ് തസ്തികകൾ എന്നിവയിലാണ് ഒഴിവുകൾ. 

UPSC invited applications for many posts

ദില്ലി: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (Union Public Service Commission) 33 ഒഴിവുകളിലേക്ക് (33 Vacancies) അപേക്ഷ ക്ഷണിച്ചു. സ്റ്റോഴ്സ് ഓഫീസർ, അസിസ്റ്റന്റ് മിനറൽ എക്കണോമിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ‌, മറ്റ് തസ്തികകൾ എന്നിവയിലാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 3 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക്  upsconline.nic.in. വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 

സ്റ്റോഴ്സ് ഓഫീസർ (ഡിആർഡിഒ) - 11, അസിസ്റ്റന്റ് മിനറൽ എക്കണോമിസ്റ്റ് ( ഇന്റലിജൻസ്) - 14, അസിസ്റ്റന്റ് പ്രൊഫസർ (ഹിസ്റ്ററി) - 1, അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ) - 7 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

സ്റ്റോഴ്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അം​ഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. 

അസിസ്റ്റന്റ് മിനറൽ ഇക്കണോമിസ്റ്റ് (ഇന്റലിജൻസ്): അപേക്ഷകർക്ക് അപ്ലൈഡ് ജിയോളജി അല്ലെങ്കിൽ ജിയോളജി അല്ലെങ്കിൽ ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ മൈനിംഗ് എഞ്ചിനീയറിംഗിൽ ബിരുദവും മൂന്ന് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് പ്രൊഫസർ (ചരിത്രം): ഉദ്യോ​ഗാർത്ഥിക്ക് ഒരു ഇന്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം കൂടാതെ ഉദ്യോ​ഗാർത്ഥി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET) അല്ലെങ്കിൽ പിഎച്ച്ഡി ബിരുദം നേടിയിരിക്കണം.

അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദം): ഉദ്യോഗാർത്ഥിക്ക് ആയുർവേദ മെഡിസിനിൽ ബിരുദവും ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ ആക്റ്റ് 1970-ന്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയത്തിൽ/സ്പെഷ്യാലിറ്റിയിൽ ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം

എസ്ബിഐയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ പണമായോ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിം​ഗ് എന്നിവയിലേതെങ്കിലുമൊന്ന് വഴിയോ അപേക്ഷ ഫീസ് അടക്കാവുന്നതാണ്. യുആർ, ഒബിസി, ഇഡബ്ലിയുഎസ് ഉദ്യോ​ഗാർത്ഥികൾക്ക് 25 രൂപയാണ് ഫീസ്. എസ് സി, എസ് റ്റി, പിഡബ്ലിയുബിഡി, വനിത ഉദ്യോ​ഗാർത്ഥികൾ എന്നിവർക്ക് ഫീസില്ല. ഔദ്യോ​ഗിക വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 

ഐ.പി.ആർ.ഡിയുടെ വിവിധ പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാർ അടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്ക് പ്രൊഫഷണൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 28 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കണം. വിഭാഗങ്ങൾ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിശദാംശങ്ങൾ www.careers.cdit.org യിൽ ലഭ്യമാണ്.


 

Latest Videos
Follow Us:
Download App:
  • android
  • ios