UPSC ESE Admit Card : യുപിഎസ്‍സി ഇഎസ്ഇ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ
2022 ഫെബ്രുവരി 22 നാണ് എഞ്ചിനീയറിംഗ് സർവ്വീസസ് എക്സാമിനേഷൻ പ്രിലിമിനറി പരീക്ഷ നടക്കുന്നത്.
ദില്ലി: യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ, (Union Public Service Commission) എഞ്ചിനീയറിംഗ് സർവ്വീസസ് എക്സാമിനേഷൻ പ്രിലിമിനറി പരീക്ഷ (ESE Prelims Exam) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈററിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 2022 ഫെബ്രുവരി 22 നാണ് എഞ്ചിനീയറിംഗ് സർവ്വീസസ് എക്സാമിനേഷൻ പ്രിലിമിനറി പരീക്ഷ നടക്കുന്നത്. പരീക്ഷ തീയതി വരെ വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. എന്നാൽ അവസാന ദിവസങ്ങളിലെ പ്രതിസന്ധി ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
രജിസ്ട്രേഷൻ ഐഡി, മറ്റ് ലോഗിൻ വിവരങ്ങൾ എന്നിവ ഉപയോഗിക്കാം. യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in. സന്ദർശിക്കുക. ഹോം പേജിൽ ലേറ്റസ്റ്റ് എന്ന സെക്ഷന് താഴെ e-Admit Card Engineering Services Preliminary Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭ്യമാകും. രജിസ്ട്രേഷൻ ഐഡി അല്ലെങ്കിൽ റോൾ നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. തുടർന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഒരു ദിവസം രണ്ട് രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ നടത്തുക. 500 മാർക്കിന്റെ ചോദ്യങ്ങളുണ്ടായിരിക്കണം. അഡ്മിറ്റ് കാർഡ് കൈവശമില്ലാതെ എക്സാം ഹാളിൽ പ്രവേശനം അനുവദിക്കില്ല.