അധഃസ്ഥിതരിലേക്ക് വിദ്യാഭ്യാസം എത്തിക്കാനുള്ള ദേശീയ ശ്രമത്തിൽ പങ്കുചേരാൻ വിദ്യാർത്ഥികളോട് ഉപരാഷ്ട്രപതി

 തമിഴ്‌നാട്ടിലെ നീലഗിരിയിലെ ലവ്‌ഡെയ്‌ലിലുള്ള ലോറൻസ് സ്‌കൂൾ വിദ്യാർഥികളെയും ജീവനക്കാരെയും അഭിസംബോധന ചെയ്യവെയാണ് ഉപരാഷ്ട്രപതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.

To participate in the national effort to bring education to the underprivileged

ദില്ലി: സമൂഹത്തിലെ കീഴാളരും അവശരുമായ വിഭാഗങ്ങളിലേക്ക് (education) വിദ്യാഭ്യാസം എത്തിച്ച് വിദ്യാഭ്യാസത്തെ കൂടുതൽ ഉൾക്കൊള്ളാനുള്ള ദേശീയ ശ്രമത്തിൽ (National Effort) പങ്കുചേരാൻ (Vice President) ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു (M. Venkaiah Naidu) രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ സമൂലമായി മാറ്റുവാനും കൂടുതൽ സമത്വവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും ലഭ്യമാകുന്നതുമായ ഒന്നാക്കി മാറ്റാനും സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ നീലഗിരിയിലെ ലവ്‌ഡെയ്‌ലിലുള്ള ലോറൻസ് സ്‌കൂൾ വിദ്യാർഥികളെയും ജീവനക്കാരെയും അഭിസംബോധന ചെയ്യവെയാണ് ഉപരാഷ്ട്രപതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.

Delhi Police HC Recruitment : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ദില്ലി പോലീസ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്

വിദ്യാഭ്യാസത്തെ മാറ്റത്തിന്റെ ഏറ്റവും ശക്തമായ ഏജന്റ് എന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, വിദ്യാഭ്യാസത്തിനു   ഗുണപരമായ ഊന്നൽ നൽകിക്കൊണ്ട് രാജ്യത്തിന്റെ വികസനത്തിന്റെ വേഗതയ്ക്ക്  അത് പ്രേരണ നൽകുന്നതാണെന്നും പറഞ്ഞു. ആദിവാസി ഊരുകളിൽ വാസസ്ഥലം പുനർനിർമിക്കുക, വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഗ്രാമീണർക്ക് അവരുടെ വീടും സ്‌കൂളും പുനർനിർമിക്കാൻ സഹായിക്കുക തുടങ്ങി ലോറൻസ് സ്‌കൂളിലെ വിദ്യാർഥികൾ കൈക്കൊണ്ട സാമൂഹ്യ  സംരംഭങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. സ്‌കൂളുകൾ വിദ്യാർത്ഥികളുടെ വ്യക്തിത്വത്തിന്റെ സമഗ്രമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്‌പോർട്‌സിനും ഗെയിമുകൾക്കും ആവശ്യമായ അന്തരീക്ഷവും സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് നൽകണമെന്നും നായിഡു പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios