ODEPC : ഒഡെപെക് മുഖേന ഒമാനിലെ സി ബി എസ് ഇ സ്കൂളിലേക്ക് അധ്യാപകർ; ഫെബ്രുവരി 10നകം അപേക്ഷ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപികമാരെ നിയമിക്കുന്നു
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ (ODEPC) ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപികമാരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം glp@odepc.in എന്ന ഇ-മെയിലിൽ ഫെബ്രുവരി 10നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/ 41/ 42/ 43/ 45.
എം.ബി.ബി.എസ് ഒന്നാം വർഷ പ്രവേശനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് കേരള എൻട്രൻസ് കമ്മിഷണറിൽ നിന്നും അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ഫെബ്രുവരി 3 മുതൽ 7 വരെ രാവിലെ 10 മുതൽ 3 വരെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ (ഗോൾഡൻ ജൂബിലി അലുമിനി ഓഡിറ്റോറിയം) എത്തണം.
അലോട്ട്‌മെന്റ് മെമ്മോ, അഡ്മിറ്റ് കാർഡ്, നീറ്റ് റിസൾട്ട് ഷീറ്റ്, കീം ഡാറ്റാ ഷീറ്റ്, ഫീസ് രസീത്, എസ്.എസ്.എൽ.സി, പ്ലസ് ടു മാർക്ക് ലിസ്റ്റ് & പാസ് സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റും, എജിലിബിലിറ്റി സർട്ടിഫിക്കറ്റും, ടി.സി & കോണ്ടക്റ്റ് സർട്ടിഫിക്കറ്റ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് (എം.എം.ആർ, ചിക്കൻപോക്‌സ്, ഹെപ്പറ്ററ്റീസ്-ബി) മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ശരിപകർപ്പും രണ്ട് പകർപ്പും കരുതണം. പാസ്‌പോർട്ട് സൈസ് ഫോട്ടോ (5 എണ്ണം), സ്റ്റാമ്പ് സൈസ് ഫോട്ടോ (2 എണ്ണം), 50 രൂപയുടെ നാല് മുദ്രപ്പത്രം എന്നിവയും കൊണ്ടു വരണം.
പി.എൻ.എക്സ്. 442/2022