കരീബിയന്‍ ദ്വീപിലെ മെഡിക്കല്‍ പഠനം; അമേരിക്കയിലേക്ക് കുടിയേറാനും എളുപ്പം

ജമെക്ക, ഉസ്ബക്കിസ്ഥാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലെ കോളേജുകളിൽ ഓരോ വർഷവും നുറുകണക്കിന് വിദ്യാർത്ഥികളാണ് എംബിബിഎസ് പഠനത്തിനായി പോകുന്നത്. ഫിലിപ്പൈൻസിൽ രണ്ടും ഉസ്ബക്കിസ്ഥാൻ, ജമൈക്ക എന്നിവിടങ്ങളിൽ ഓരോ കോളേജുകളുമാണുള്ളത്.

study MBBS in Jamaica and job opportunities

തിരുവനന്തപുരം: പ്രൊഫഷണൽ വിദ്യാഭ്യാസ രം​ഗത്ത് ഏറ്റവും മികച്ച സ്ഥാപനങ്ങൾ കണ്ടെത്തി പഠനം സാധ്യമാക്കുക എന്നത് ഏതൊരു വിദ്യാർത്ഥിയെ സംബന്ധിച്ചും വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. വിദേശ പഠനം ആ​ഗ്രഹിക്കുന്നവരിൽ പ്രത്യേകിച്ചും. (MBBS  Study) എംബിബിഎസ് പഠനം വിദേശ രാജ്യത്താകണമെന്ന് ചിന്തിക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്രയിക്കാവുന്ന സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിൽ തൈക്കാട് ജ​ഗതിയിൽ പ്രവർത്തിക്കുന്ന മെറിഡിയൻ ഓവർസീസ് (Meridian Overseas) എന്ന എഡ്യൂക്കേഷൻ കൺസൾട്ടൻസി. 

15 വർഷമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചിട്ട്.  ജമെക്ക, ഉസ്ബക്കിസ്ഥാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലെ കോളേജുകളിൽ ഓരോ വർഷവും നുറുകണക്കിന് വിദ്യാർത്ഥികളാണ് എംബിബിഎസ് പഠനത്തിനായി പോകുന്നത്. ഫിലിപ്പൈൻസിൽ രണ്ടും ഉസ്ബക്കിസ്ഥാൻ, ജമൈക്ക എന്നിവിടങ്ങളിൽ ഓരോ കോളേജുകളുമാണുള്ളത്.  

കരീബിയൻ ദ്വീപ് രാഷ്ട്രമായ ജമൈക്കയിൽ ഒരു കോളേജാണുളളത്. ഓരോ വർഷവും നൂറിലധികം വിദ്യാർത്ഥികൾ എംബിബിഎസ് പഠനത്തിനായി ഇവിടം തെരഞ്ഞെടുക്കുന്നതെന്ന് മെറിഡിയൻ ഓവർസീസ് എംഡി ഡോക്ടർ നാഷ് ന്യൂട്ടൺ  പറഞ്ഞു. നാലു വർഷവും എട്ട് മാസവും കൊണ്ട് എംബിബിഎസ് പൂർത്തിയാക്കാൻ സാധിക്കും. അമേരിക്കൻ കരിക്കുലമാണ് ഇവിടുത്തെ പാഠ്യപദ്ധതിയിൽ പിന്തുടരുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് മികച്ച പരിശീലനവും ഇവിടെ ലഭ്യമാകും.

യുഎസിൽ പ്രാക്റ്റീസ് ചെയ്യാനും അവിടെത്തന്നെ ജോലി നേടാനും സാധിക്കും. മിടുക്കരായ വിദ്യാർത്ഥികളെ സംബന്ധിച്ച് ഇതൊരു സുവർണാവസരം തന്നെയാണ്. ഇന്ത്യയിലേക്കാൾ മൂന്നിരട്ടി ശമ്പളത്തിൽ ഇവിടെ ജോലി ചെയ്യാം. മാത്രമല്ല, യുഎസിലേക്ക് മൈ​ഗ്രേറ്റ് ചെയ്യാനും എളുപ്പമാണ്. അതുപോലെ തന്നെ ക്ലാസുകൾ എല്ലാം ഇം​ഗ്ലീഷിൽ തന്നെയാണ്. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏത് രാജ്യത്ത് എത്തിയാലും ഭാഷയുടെ പ്രതിസന്ധി ഉണ്ടാകുന്നില്ല എന്ന് സാരം. 2017ലാണ് ജമൈക്കയിൽ കോളേജ് ആരംഭിച്ചത്. 

പഠനത്തിനായി ബുക്ക്സ് അല്ല, ജേർണലുകളാണ് ഇവിടെയുള്ളത്. അതുകൊണ്ട്  ആധികാരികവും സമ​ഗ്രവുമായ പഠനം വിദ്യാർത്ഥികൾക്ക് സാധ്യമാകും. ക്യാംപസിനുള്ളിൽ തന്നെയാണ് ഹോസ്റ്റലും പ്രവർത്തിക്കുന്നത്. സൗത്ത് ഇന്ത്യന് ഭക്ഷണമുൾപ്പെടെ ഇവിടെ വിദ്യാർത്ഥികൾക്കായി നൽകുന്നുണ്ട് വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനായി ലോൺ സംവിധാനവും തരപ്പെടുത്തി നൽകുന്നുണ്ട്. ഏറ്റവും മികച്ച വിദ്യാഭ്യാസമാണ് ഇവിടുത്തെ കോളേജുകൾ നൽകുന്നതെന്ന് റീജിയണൽ ഹെഡ് മനോജ് ക്രിസ്റ്റഫർ വ്യക്തമാക്കി.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ജമൈക്കയിൽ എംബിബിഎസ് പഠനത്തിനായി എത്തുന്നത്. മാതാപിതാക്കൾക്ക് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെക്കുറിച്ച് നേരിട്ട് അറിയാനുളള സംവിധാനവും ഈ  സ്ഥാപനം നൽകുന്നുണ്ട്. വേൾഡ് ഹെൽത് ഓർ​ഗനൈസേഷൻ, നാഷണൽ മെഡിക്കൽ കമ്മീഷൻ ഓഫ് ഇന്ത്യ, മെഡിക്കൽ കൗൺസിൽ ഓഫ് കാനഡ, വേൾഡ് ഡയറക്ടറി ഓഫ് മെഡിക്കൽ സ്കൂൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് മെഡിക്കൽ ലൈസൻഷ്വർ ബോർഡ് എന്നിവയുടെ അം​ഗീകാരമുള്ള കോളേജുകളാണ് ഇവിടെയുള്ളത്. പതിനഞ്ച് വർഷം കൊണ്ട് മൂവായിരത്തിലധികം വിദ്യാർത്ഥികളാണ് മൂന്ന് രാജ്യങ്ങളിലെ കോളേജുകളിലായി എംബിബിഎസ് പഠനം സാധ്യമാക്കിയത്. കേരളത്തിൽ നിന്ന് ഇതുവരെ 22 വിദ്യാർത്ഥികളാണ് ജമൈക്കയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.  

Tvm branch office:
103, Assist Ezone
Cryogenic Building 
Jagathy, Thycaud 
Thiruvananthapuram

 

Latest Videos
Follow Us:
Download App:
  • android
  • ios