SSC Exam : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ ഫെബ്രുവരി 6 ന്; ഹാൾടിക്കറ്റ് യാത്രാരേഖയായി കണക്കാക്കും

സര്‍ക്കാര്‍ അന്നേദിവസം (06/02/2022ഞായറാഴ്ച) ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത പരീക്ഷ യാതൊരു തടസ്സവുമില്ലാതെ കൃത്യമായി നടത്തും.

Staff Selection Commission Examination held at February 6

ഇടുക്കി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (Staff Selection Commission Examination) മുന്‍ നിശ്ചയ പ്രകാരം രാജ്യവ്യാപകമായി നടത്തുന്ന കാമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (Combined Graduate Level) (ടൈര്‍ -3-വിവരണാത്മക രീതിയിലുള്ള പരീക്ഷ ഫെബ്രുവരി 06 ന് കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി നടത്തും. രാവിലെ 11 മുതല്‍ 12 വരെയാണ് പരീക്ഷ സമയം.

സര്‍ക്കാര്‍ അന്നേദിവസം (06/02/2022ഞായറാഴ്ച) ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത പരീക്ഷ യാതൊരു തടസ്സവുമില്ലാതെ കൃത്യമായി നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷ ചുമതലയുള്ള ജീവനക്കാര്‍ക്കും അന്നേ ദിവസം പരീക്ഷാവശ്യത്തിനായി യാത്ര ചെയ്യുന്നതിന് തടസ്സമാകാത്ത രീതിയിലുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവിക്ക് സര്‍ക്കാര്‍ പ്രിന്‍സിപ്പൽ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ ഇ അഡ്മിറ്റ് കാര്‍ഡ് / ഹാള്‍ ടിക്കറ്റ്, ജീവനക്കാരുടെ ഓഫീസ്  കോളേജ് തിരിച്ചറിയല്‍ രേഖ എന്നിവ ഈ ആവശ്യത്തിന് മാത്രമായി യാത്രാരേഖയായി കണക്കാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios