ഡിജിറ്റൽ സർവകലാശാലയിൽ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 20 ന്; വിശദവിവരങ്ങൾ വെബ്സൈറ്റിൽ
കേരള ഡിജിറ്റൽ സർവകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഓഗസ്റ്റ് 20 ന് ആണ് സ്‌പോട്ട് അഡ്മിഷൻ.
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ (kerala digital university) ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ (spot admission) നടത്തുന്നു. ഓഗസ്റ്റ് 20 ന് ആണ് സ്‌പോട്ട് അഡ്മിഷൻ. പട്ടിക ജാതി/പട്ടിക വർഗം, ഭിന്നശേഷി വിഭാഗത്തിൽപ്പട്ടവർക്ക് എല്ലാ കോഴ്‌സുകളിലേക്കും മറ്റു വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് എംടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, എംടെക് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, എംഎസ്‌സി എക്കോളജി (ഇക്കോളജിക്കൽ ഇൻഫോർമാറ്റിക്‌സ്), എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി, മെഷീൻ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്), എം.എസ്‌സി ഇലക്ട്രോണിക്‌സ്, എംഎസി ഡാറ്റാ അനലിറ്റിക്‌സ് ആൻഡ് ബയോഎഐ, എം.എസ്‌സി ഡാറ്റ അനലിറ്റിക്‌സ് ആൻഡ് ജിയോഇൻഫോർമാറ്റിക്‌സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് എന്നീ കോഴ്‌സുകളിലുമാണ് പ്രവേശനം. പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും www.duk.ac.in/admissions2022/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
പോളിടെക്‌നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2022-23 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let എന്ന വെബ് സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി 'CHECK YOUR RANK' എന്ന ലിങ്ക് മുഖേന റാങ്ക് പരിശോധിക്കാവുന്നതാണ്. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള കൗൺസിലിംഗ് ജില്ലാതലത്തിൽ ഓഗസ്റ്റ് 5 മുതൽ 8 വരെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ വെച്ച് നടത്തുന്നതാണ്.
വിവിധ ജില്ലകളിൽ ഒരേ സമയം പ്രവേശനം നടക്കുന്നതിനാൽ ഒരോ ജില്ലകളുടേയും പ്രവേശന നടപടികളുടെ സമയക്രമം അഡ്മിഷൻ പോർട്ടലിൽ പരിശോധിച്ച് നിശ്ചിത സമയത്തുതന്നെ ഹാജരാകുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകുവാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോക്‌സി ഫോമുമായി ഹാജരാകേണ്ടതാണ്. ഒന്നിൽ കൂടുതൽ സ്ഥാപനത്തിൽ പ്രവേശനം നേടിയാൽ അവസാനം നേടിയ പ്രവേശനം മാത്രമേ നിലനിൽക്കുകയുള്ളൂ. മറ്റു പ്രവേശനങ്ങൾ സ്വമേധയാ റദ്ദാകുന്നതാണ്. വിശദ വിവരങ്ങൾക്ക് www.polyadmission.org/let എന്ന അഡ്മിഷൻ പോർട്ടലിലോ സമീപത്തുള്ള പോളിടെക്‌നിക് കോളേജിന്റെ ഹെൽപ് ഡെസ്‌കിലോ ബന്ധപ്പെടാവുന്നതാണ്.
എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ; സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്തൊക്കെ ചെയ്യണം?
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സ്
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഓഗസ്റ്റ് അവസാനവാരം ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560333.