Central Bank of India Recruitment : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 19 സ്പെഷലിസ്റ്റ് ഓഫീസർ; അവസാന തീയതി മാർച്ച് 2

മാർച്ച് 2 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 

Specialist officer vacancy in central bank of india

ദില്ലി: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ (Central Bank of India) എച്ച്ആർഡി ഡിപ്പാർട്ട്മെന്റ് 19 സ്പെഷലിസ്റ്റ് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മാർച്ച് 2 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ centralbankofindia.co.in. വഴി അപേക്ഷിക്കാം. തസ്തിക - ഇൻഫോർമേഷൻ ടെക്നോളജി സീനിയർ മാനേജർ - 19, ശമ്പളം 63840-78230, യുആർ -10, ഒബിസി - 5, എസ് സി - 2, എസ് ടി- 1, ഇഡബ്ലിയുഎസ് - 1, എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ. 

അപേക്ഷകൻ കമ്പ്യൂട്ടർ സയൻസ് / ഐടി / ഇസിഇ അല്ലെങ്കിൽ എംസിഎ / എംഎസ്‌സി എന്നിവയിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായിരിക്കണം. (ഐടി) / എം.എസ്സി. (കമ്പ്യൂട്ടർ സയൻസ്) അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്. & സർട്ടിഫിക്കേഷൻ: Solaris/Unix/ Linux അഡ്മിനിസ്ട്രേഷൻ സർട്ടിഫിക്കേഷൻ/ MCSE, MCSA കൂടാതെ ആറ് വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ ഹാൻഡ്-ഓൺ പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി: 35 വയസ്സ്. അപേക്ഷാ ഫീസ്: നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ ഐഎംപിഎസ്, ക്യാഷ് കാർഡുകൾ/മൊബൈൽ വാലറ്റുകൾ എന്നിവയിലൂടെ അപേക്ഷാ ഫീസ് അടക്കാം. SC/ST/PWBD അപേക്ഷകർക്ക്: 175/- ആണ് അപേക്ഷ ഫീസ്. മറ്റെല്ലാ ഉദ്യോഗാർത്ഥികൾക്കും: 850/- ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 02, 2022. ഓൺലൈൻ പരീക്ഷയുടെ തീയതി: മാർച്ച് 27, 2022. ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 


 

Latest Videos
Follow Us:
Download App:
  • android
  • ios