പാരാമെഡിക്കൽ കോഴ്സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ്
സർക്കാർ കോളജുകൾ, സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന സ്വാശ്രയ പാരാമെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുക.
തിരുവനന്തപുരം: ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ അടക്കമുള്ള പാരാമെഡിക്കൽ കോഴ്‌സുകൾക്ക് വിവിധ കോളജുകളിൽ പ്രവേശനം നേടുന്നതിന് ഓൺലൈൻ വഴി ഇപ്പോൾ രജിസ്‌റ്റർ ചെയ്യാം. സർക്കാർ കോളജുകൾ, സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന സ്വാശ്രയ പാരാമെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തുക.
റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പുതിയതായി കോളജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in വഴി ജൂൺ 24 മുതൽ ജൂൺ 27 വരെ സമർപ്പിക്കാം. മുൻ അലോട്ട്‌മെന്റുകൾ വഴി കോളജുകളിൽ പ്രവേശനം ലഭിച്ചവർ No objection Certificate ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ ജൂൺ 29 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona