സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഓർഡിനേറ്റർ; 12 ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ

അപേക്ഷകർ www.socialsecuritymission.gov.in  ലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ ജൂലൈ 14നകം ലഭിക്കണം. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. 

Social Security Mission District Coordinator

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാമിഷൻ (സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ്) ജില്ലാ കോർഡിനേറ്റർ തസ്തികയിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളാണുള്ളത്. 32,560 രൂപ പ്രതിമാസ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. സോഷ്യൽ വർക്ക്/സോഷ്യോളജി/പബ്ലിക് ഹെൽത്ത് ഇവയിലേതെങ്കിലുമൊന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും, ആരോഗ്യ മേഖലയിലോ ഭിന്നശേഷി മേഖലയിലോ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 31.03.2021 ൽ 40 വയസ്.

അപേക്ഷകർ www.socialsecuritymission.gov.in  ലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ ജൂലൈ 14നകം ലഭിക്കണം. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. ഇതേ തസ്തികയിൽ നിയമനം നടത്തുന്നതിനായി 07.02.2020 ൽ നൽകിയ വിജ്ഞാപനത്തിന് അനുബന്ധമായാണ് വീണ്ടും അപേക്ഷകൾ സ്വീകരിക്കുന്നത്. നേരത്തെ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എന്നാൽ ഇവർക്ക് യോഗ്യത, പ്രവർത്തി പരിചയം എന്നിവ സംബന്ധിച്ച് അധിക വിവരങ്ങൾ നേരത്തെ നൽകിയ അപേക്ഷയോടൊപ്പം ആവശ്യമെങ്കിൽ കൂട്ടി ചേർക്കാം. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പോ/അപേക്ഷയോ കേരള സാമൂഹ്യ സുരക്ഷാമിഷൻ ഓഫീസിലേക്ക് തപാൽ മാർഗ്ഗം അയക്കേണ്ടതില്ല.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Latest Videos
Follow Us:
Download App:
  • android
  • ios