ങ്ങളിങ്ങനെ ഇടല്ലീ... ഓൺലൈൻ ക്ലാസിന്‍റെ ദുരിതം പറഞ്ഞ് വൈറലായ ആറാംക്ലാസുകാരന്‍ ഇതാണ്

പഠിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ഫോണിലൂടെ നല്‍കുന്ന ഹോം വര്‍ക്കുകളുടെ അമിതഭാരം പഠനത്തേതന്നെ വെറുത്തുപോവുന്നതിന് കാരണമാകുമെന്നും വീഡിയോയിലൂടെ പറഞ്ഞതിന് പിന്നാലെയാണ് അഭയ് സമൂഹമാധ്യമങ്ങളിലെ താരമായത്. ഹോം വർക്കുകളുടെ എണ്ണം കുറക്കാൻ ടീച്ചർമാരോട് സങ്കടത്തോടെ അപേക്ഷിച്ച അഭയിന്‍റെ വീഡിയോ കണ്ട് പ്രതിപക്ഷ നേതാവടക്കമുള്ളവർ നേരിട്ട് വിളിച്ചിരുന്നു.

Sixth standard student Abhay Krishna become viral as his complaint regarding online class and home work get attention

ഓണ്‍ലൈന്‍ ക്ലാസ്സുകളും ഹോം വര്‍ക്കുകളുമെല്ലാം  കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നതിന്‍റെ സൂചനയായി സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത വീഡിയോയിലുള്ളത് കോഴിക്കോട് പടനിലം സ്വദേശിയായ ആറാം ക്ലാസുകാരനായ അഭയ് കൃഷ്ണ. വയനാട്‌ പഴയ വൈത്തിരി സ്വദേശിനി അനുഷയുടെയും കൊടുവള്ളി പടനിലം സ്വദേശി ഗിരീഷിന്റെയും മകനാണ് അഭയ്. വൈത്തിരിയിലെ എച്ച്ഐഎം സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് അഭയ് കൃഷ്ണ.

പഠിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ഫോണിലൂടെ നല്‍കുന്ന ഹോം വര്‍ക്കുകളുടെ അമിതഭാരം പഠനത്തേതന്നെ വെറുത്തുപോവുന്നതിന് കാരണമാകുമെന്നും വീഡിയോയിലൂടെ പറഞ്ഞതിന് പിന്നാലെയാണ് അഭയ് സമൂഹമാധ്യമങ്ങളിലെ താരമായത്. ഹോം വർക്കുകളുടെ എണ്ണം കുറക്കാൻ ടീച്ചർമാരോട് സങ്കടത്തോടെ അപേക്ഷിച്ച അഭയിന്‍റെ വീഡിയോ കണ്ട് പ്രതിപക്ഷ നേതാവടക്കമുള്ളവർ നേരിട്ട് വിളിച്ചിരുന്നു.

ങ്ങളിതിതെന്തിനാണ്, ഇപ്പഴും ഇന്നലത്തേത് എഴുതുകയാണ്; ഓണ്‍ലൈന്‍ ക്ലാസ്സിലെ ഹോം വര്‍ക്കിനേക്കുറിച്ച് വിദ്യാര്‍ത്ഥി

സങ്കടത്തോടെ പറയുകയാ ങ്ങളിങ്ങനെ ഇടല്ലീ.  ഈ ഗ്രൂപ്പും ഗ്രാഫും ഒക്കെ ഉണ്ടാക്കിയിട്ട്. ങ്ങളിതിതെന്തിനാണ്, ഇപ്പഴും ഞാൻ ഇന്നലത്തെ ഇത് എഴുതുകയാണ്. നോക്കി ഇങ്ങള്. ഇങ്ങളെത്തിനാണ് ഇങ്ങനെ ഇടാൻ നിക്കുന്നത്. എഴുതാൻ ഇടുകയാണെങ്കിൽ ഒരു ഇത്തിരി ഇടണം. അല്ലാണ്ട് ഇഷ്ടം പോലെ ഇടരുത് ടീച്ചർമാരെ. ഞാനങ്ങനെ പറയല്ല. ടീച്ചറേ എനിക്ക് വെറുത്ത്. എനിക്ക് പഠിത്തന്ന് പറഞ്ഞാ ഭയങ്കര ഇഷ്ടാ. ങ്ങളിങ്ങനെ എനിക്ക് ഇട്ട് തരല്ലേയെന്നാണ് വീഡിയോയില്‍ കുട്ടി പറയുന്നത്. 


പഠിക്ക് പഠിക്ക് എന്ന് പറഞ്ഞ് അമ്മ നിരന്തരം പറയാറുണ്ട്. ഫോണില്‍ നോക്കിയിരുന്ന് കണ്ണ് വേദനിക്കുന്നുവെന്നും അഭയ് പറയുന്നത്. മകന്‍ എഴുതാന്‍ ഇത്തിരി പതിയെ ആണ് അതിനാലാണ് ഹോം വര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതെന്നും അഭയ് കൃഷ്ണയുടെ അമ്മ പറയുന്നു. തനിയെ എടുത്ത വീഡിയോ ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് സമൂഹമാധ്യമങ്ങളില്‍ അഭയ് താരമായത്. എന്തായാലും വീഡിയോ കണ്ട് പറ്റുന്ന അത്രയും എഴുതിയാല്‍ മതിയെന്ന് ടീച്ചര്‍ പറഞ്ഞതിന്‍റെ സന്തോഷത്തിലാണ് അഭയ് ഉള്ളത്. 

കൊവിഡ് വ്യാപനവും അടച്ചുപൂട്ടലും മുതിര്‍ന്നവരില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം പലപ്പോഴും ചര്‍ച്ചയാവുന്നുണ്ടെങ്കിലും കുട്ടികൾ അനുഭവിക്കുന്ന പ്രതിസന്ധി വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios