6 ബിടെക് വിദ്യാർത്ഥികൾക്ക് 83 ലക്ഷം രൂപ ശമ്പളത്തോടെ ജോലി; വിദേശ കമ്പനിയുടെ വാഗ്ദാനം എൻഐടിയിലെ പ്ലേസ്‍മെന്റിൽ
ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കുറി ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജ് വാഗ്ദാനം ചെയ്തത്.
റാഞ്ചി: ജംഷഡ്പൂർ എന്‍ഐടിയിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് 83 ലക്ഷം രൂപ ശമ്പള പാക്കേജോടെയുള്ള ജോലി വാഗ്ദാനം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ബിടെക് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 2023-24 വര്‍ഷത്തെ പ്ലേസ്‍മെന്റ് നടപടികളുടെ വിശദാംശങ്ങളാണ് ട്രെയിനിങ് ആന്റ് പ്ലേസ്‍മെന്റ് വിഭാഗത്തിന്റെ ചുമതല കൂടി വഹിക്കുന്ന പ്രൊഫസര്‍ എ.കെ ചൗധരി വിവരിച്ചത്. ഈ വര്‍ഷം ജംഷഡ്പൂര്‍ എന്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പള പാക്കേജ് 83 ലക്ഷം രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് ബാച്ചിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബാച്ചിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഓസ്ട്രേലിയ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ Atlassian ആണ് ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജ് വാഗ്ദാനം ചെയ്തത്. കഴിഞ്ഞ വര്‍ഷം ജംഷഡ്പൂര്‍ എന്‍ഐടിയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമാണ് ഇത്ര വലിയ തുക ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം കിട്ടിയിരുന്നതെന്നും ഇക്കുറി അത് ആറ് പേര്‍ക്കായി വര്‍ദ്ധിച്ചതില്‍ സന്തോഷമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 663 ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് 919 ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയിലെ പ്രകടത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐടികളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത്. ബിടെക് പഠനത്തിന്റെ ഭാഗമായി ഏഴാം സെമസ്റ്ററില്‍ രാജ്യത്തിനകത്തോ പുറത്തോ ഇന്‍ഡസ്ട്രിയല്‍ പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
കരിപ്പൂര്‍ അടക്കം രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രം
ദില്ലി: കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. 2025നുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു. കരിപ്പൂരിലെ കോഴിക്കോട് രാജ്യാന്തര വിമാനത്താവളവും ഈ പട്ടികയിലുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന്‍റെ ഭാഗമായാണ് ഈ നടപടി.
നേരത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, മംഗളൂരു രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെയുള്ളവ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുകയാണെന്ന് കേന്ദ്രം അറിയിക്കുന്നത്. 2018 മുതല്‍ ഇതുവരെ ആറ് വിമാനത്താവളങ്ങളാണ് സ്വകാര്യവത്ക്കരിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പാര്‍ലമെന്‍റില്‍ അറിയിച്ചു. മികച്ച പ്രവർത്തനത്തിനും നിക്ഷേപം ലക്ഷ്യമിട്ടുമാണ് സ്വകാര്യവത്കരണമെന്ന് വ്യോമയാന മന്ത്രാലയം പാര്‍ലമെൻറില്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...